ഓഹരി വിപണി വന്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു..! സെന്‍സെക്‌സ് ഇന്ന് 509.04 പോയിന്റ് താഴ്ന്നു

india,business,stock exchange

മുംബൈ: ഓഹരി വിപണി വന്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 37413.13 ലായിരുന്നു ഇന്നത്തെ ക്ലോസിങ്ങ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിപണി വലിയ തകര്‍ച്ച നേരിടുന്നത്. സെന്‍സെക്‌സ് ഇന്ന് 509.04 പോയിന്റ് താഴ്ന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് സെന്‍സെക്‌സ് 37500 പോയിന്റിന് താഴെ എത്തുന്നത്. എന്‍ എസ് ഇ നിഫ്റ്റി 150.60 പോയിന്റ് താഴ്ന്നു. ക്‌ളോസ് ചെയ്തത് 11287 .50 പോയിന്റില്‍.

എഫ്എംസിജി ഓഹരികള്‍ക്കാണ് ഇന്ന് വന്‍ ഇടിവ് നേരിടേണ്ടി വന്നത്. പല കമ്പനികളുടെയും ഓഹരി വില നാലു ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)