സ്‌കൂള്‍ കലോത്സവം: അന്നപ്പെരുമയിലെ 'ബീഹാറി' മികച്ച നടന്‍

state school fest, best actor, culture, drama
തൃശൂര്‍ : സന്തോഷ് എച്ചിക്കാനത്തിന്റെ വിവാദ നോവലായ ബിരിയാണിയുടെ സ്വതന്ത്ര ആവിഷ്‌കാരവുമായി വന്ന അന്നപ്പെരുമ എന്ന നാടകത്തിലെ ബീഹാറിയായി അഭിനയിച്ച എട്ടാം ക്ലാസുകാരന്‍ അശ്വിന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു . ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തിലാണ് കോഴിക്കോട് മേന്‍മുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അശ്വിന്‍ ഒരിക്കല്‍ നഷ്ടപ്പെട്ട മികച്ച നടനുള്ള പുരസ്‌കാരം തിരികെ പിടിച്ചത് . അവതരിപ്പിച്ച നാടകങ്ങള്‍ക്കെല്ലാം പുരസ്‌കാരങ്ങള്‍ ലഭിക്കുന്ന താനൂര്‍ സ്വദേശി റഫീഖ് മംഗലശേരിയാണ് അന്നപ്പെരുമയുടെ നാടകരൂപാന്തരവും സംവിധാനവും നിര്‍വഹിച്ചത്.2016 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ റഫീഖിന്റെ നാടകമാണ് മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത് . ബിരിയാണി എന്ന കഥയിലെ ബിരിയാണി കുഴിയിട്ട് മൂടുന്ന ബീഹാറിയെ അവതരിപ്പിച്ചാണ് അശ്വിന്‍ ഈ നേട്ടം കൈവരിച്ചത് .കഴിഞ്ഞ വര്‍ഷവും സംസ്ഥാന തലത്തില്‍ നാടകത്തില്‍ മത്സരിച്ചിരുന്നെങ്കിലും ചെറിയ മാര്‍ക്കിന്റെ വ്യത്യാസത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാതെ പോവുകയായിരുന്നു. (ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)