സ്‌കൂള്‍ കലോല്‍സവം: കാണികള്‍ക്ക് റിലാക്‌സേഷനായി അന്ധനായ ഉണ്ണിക്കുട്ടന്റെ മിമിക്രി

school fest, state school fest, mimics, culture
തൃശൂര്‍: അന്ധതയെ ശബ്ദംകൊണ്ട് തോല്‍പ്പിച്ച് ഉണ്ണിക്കണ്ണന്‍. കാഴ്ചകളെ ഇരുള്‍ മൂടിയകാലത്ത് ഉണ്ണിക്കണ്ണന് ദൈവം നല്‍കിയ മറ്റൊരു സമ്മാനമാണ് അനുകരണകഴിവ്.ഹയര്‍സെക്കണ്ടറി വിഭാഗം മിമിക്രി മല്‍സരത്തില്‍ വര്‍ക്കല ശിവഗിരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഉണ്ണിക്കണ്ണന്‍ എ ഗ്രേഡ് നേടിയത് കാഴ്ചയുള്ളവരുടെ അനുകരണ കഴിവിനെക്കൂടി തോല്‍പ്പിച്ചാണ്. ഇത് മൂന്നാം തവണയാണ് ഉണ്ണിക്കണ്ണന്‍ മിമിക്രി മല്‍സരത്തിനെത്തുന്നത്. കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന കലോത്സവത്തില്‍ മൂന്നാം സ്ഥാനം നേടിയ ഉണ്ണിക്കണ്ണന് അതിന് മുമ്പള്ള വര്‍ഷം നാലാം സ്ഥാനമായിരുന്നു. സോളാര്‍ വിഷയവും, കായല്‍ കൈയ്യേറ്റവുമൊക്കെയായി ഉണ്ണിക്കണ്ണന്റെ മിമിക്രി ചിരിയുടെ പൂരമാണ് സൃഷ്ടിച്ചത് . നോട്ട് നിരോധനവും ജിഎസ്ടിയുംകൂടി വിഷയമാക്കിയപ്പോള്‍ കൈയ്യടികള്‍ ഉയര്‍ന്നു. അനുകരണകലയുടെ സ്ഥിരം ഇരകളായ പക്ഷിമൃഗാദികളിലും, രാഷ്ട്രയക്കാരിലും പ്രകടനം കൊണ്ടുപോകാനും ഉണ്ണിക്കണ്ണന്‍ മറന്നില്ല. രാഷ്ടീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും ശബ്ദത്തില്‍ ഹിറ്റ് ഗാനത്തിന്റെ വകഭേദമൊരുക്കിയതോടെ സദസ്സില്‍ മറ്റൊരു ചിരിയുടെ പൂരം കൂടി . മിമിക്രിയില്‍ ചില മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചത് കാണികള്‍ക്കും ജഡ്ജസിനും റിലാക്‌സേഷനായി. അമ്മ റീനയുടെയും അച്ചന്‍ അനിലിനും സഹോദരി ഗായത്രിക്കുമൊപ്പമാണ് ഉണ്ണിക്കണ്ണന്‍ തൃശൂരില്‍ എത്തിയത്. ഒന്നരവയസ്സാകുമ്പോള്‍ അമിതമായ തലച്ചോറ് വളര്‍ച്ചയ്ക്ക് നടത്തിയ ശസ്ത്രക്രിയയാണ് ഉണ്ണിക്കണ്ണന്റെ കാഴ്ചകളെ എന്നെന്നേക്കുമായി കവര്‍ന്നെടുത്തത് . (ഫഖ്‌റുദ്ധീന്‍ പന്താവൂര്‍)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)