1161 സിറിഞ്ചുകള്‍ കൊണ്ടൊരു ഹൃദയം, അതിനു നടുവില്‍ അവള്‍ സുഖമായി ഉറങ്ങുന്നു..! അമ്പരിപ്പിക്കുന്ന ഈ ഫോട്ടോയ്ക്ക് പിന്നില്‍ ഒരമ്മയുടെ വേദനയുടെ കഥയുണ്ട്..

india,world,stories,baby,photoshoot,hospital

പിഞ്ചുകുഞ്ഞുങ്ങളുടെ ഓമനത്തം തുളുമ്പുന്ന ചിത്രങ്ങള്‍ തന്റെ ക്യാമറക്കണ്ണുകളിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്ന ന്യൂബോണ്‍ ഫോട്ടോഗ്രാഫര്‍ സാമന്ത പാര്‍ക്കറിന്റെ ഈ വ്യത്യസ്ത ഫോട്ടോഷൂട്ട് കണ്ടവര്‍ ആദ്യമൊന്നമ്പരന്നു. ഇവര്‍ക്ക് ഇതെന്തുപറ്റി, എന്നായിരുന്നു അവരോടടുപ്പമുള്ളവര്‍ ആരാഞ്ഞത്. ആരാധകര്‍ വിറങ്ങലിച്ച ആ കാഴ്ച ഇങ്ങനെ...

ആയിരക്കണക്കിന് സിറിഞ്ചുകള്‍ കൊണ്ട് തീര്‍ത്തൊരു ഹൃദയം. അതിനു നടുവില്‍ ഒന്നുമറിയാതെ ഒരു കുഞ്ഞുമാലാഖ ഉറങ്ങുന്നു. ക്യാമറക്കണ്ണിലൂടെ വര്‍ണം വിരിയിക്കുന്ന ഫോട്ടോഗ്രാഫര്‍ സിറിഞ്ച് ഹൃദയത്തിനു നടുവില്‍ ഒരു മാലാഖ കുഞ്ഞിനെ പ്രതിഷ്ഠിച്ചതെന്തിന് എന്നായി ചോദ്യം. എന്നാല്‍ ജീവിതത്തില്‍ അടുത്തറിഞ്ഞ, വേദന നിറഞ്ഞ ചില യാഥാര്‍ത്ഥ്യങ്ങളുടെ പരിച്ഛേദമായിരുന്നു ആ കുരുന്ന്.

ചോദ്യങ്ങളുമായെത്തിയവര്‍ക്ക് മുന്നില്‍ അവള്‍ മനസ് തുറന്നു. ഒരമ്മയുടെ വേദനകളുടെ കഥ, സാമന്ത തന്റെ ചിത്രത്തിലൂടെ പറയുകയായിരുന്നു.

പാട്രീഷ്യ-കിമ്പര്‍ലി ദമ്പതിമാരുടെ കുഞ്ഞാണിത്. ഒരു കുഞ്ഞിനായുള്ള അവരുടെ കാത്തിരിപ്പും, കഴിഞ്ഞു പോയ നാളുകളില്‍ അവര്‍ അനുഭവിച്ചു തീര്‍ത്ത വേദനയുടെ ബാക്കിപത്രമായിരുന്നു ആ കുഞ്ഞ്.

ഒന്നും രണ്ടുമല്ല നീണ്ട നാലുവര്‍ഷമാണ് ആ അമ്മ ഒരു കുഞ്ഞിനായി കാത്തിരുന്നത്. സിറിഞ്ചുകൊണ്ട് തീര്‍ത്ത ഹൃദയത്തിനു നടുവിലാണ് ലണ്ടന്‍ ഓനെയ്ല്‍ എന്ന മാലാഖക്കുഞ്ഞ് കിടക്കുന്നത്. 1616 സിറിഞ്ചുകളാണ് കുഞ്ഞിനു ചുറ്റുമുള്ളത്. ഈ സിറിഞ്ചുകളെല്ലാം ഐവിഎഫ് ചികിത്സക്കിടെ ലണ്ടന്റെ അമ്മ പാട്രീഷ്യക്ക് തന്റെ ശരീരത്തിലേറ്റുവാങ്ങേണ്ടി വന്നതാണെന്ന് സാമന്ത പ്രതീകാത്മകമായി പറഞ്ഞു വയ്ക്കുന്നു.

നാലുവര്‍ഷങ്ങള്‍ പാട്രീഷ്യയും ഭര്‍ത്താവ് കിമ്പര്‍ലി ഒനീലും കുഞ്ഞിനു വേണ്ടി ചികിത്സ ചെയ്തു. ഏഴ് ഐവിഎഫ് ശ്രമങ്ങള്‍ നടത്തി. മൂന്നു തവണ ഗര്‍ഭമലസി. 1616 ഇഞ്ചക്ഷനുകളേറ്റുവാങ്ങി. ആ വേദനകളുടെയെല്ലാം ഓര്‍മ്മയ്ക്കായി ഒരു ഫോട്ടോഷൂട്ട് നടത്താനായാണ് പാട്രീഷ്യും കിമ്പര്‍ലീയും സാമന്താ പാര്‍ക്കറെ സമീപിക്കുന്നത്.
തങ്ങളുടെ ത്യാഗ സന്നദ്ധതയും കാത്തിരിപ്പുമല്ല ഈ ചിത്രം സൂചിപ്പിക്കുന്നത്. മറിച്ച് തങ്ങള്‍ കടന്നുപോയ വേദനകളിലൂടെ ആരെങ്കിലും കടന്നുപോകുന്നുണ്ടെങ്കില്‍ അവര്‍ക്കൊരു പ്രതീക്ഷയാകാനാണ് ഈ ചിത്രമെന്നാണ് പാട്രീഷ്യ പറയുന്നത്.

ഫെര്‍ട്ടിലിറ്റി ക്ലീനിക്കില്‍ ചെന്നാല്‍ ഒമ്പത് മാസമാകുമ്പോള്‍ ഒരു കുഞ്ഞിനെയും കൊണ്ടുമടങ്ങാമെന്നാണ് ഞാന്‍ കരുതിയിരുന്നത്. പിന്നെയാണ് മനസിലായത് അതേറെ ശ്രമകരമാണെന്ന്. ചികിത്സയുടെ ഇടയില്‍ ഗര്‍ഭിണിയായി. ആറാമത്തെ ആഴ്ച ആ കുഞ്ഞിനെ നഷ്ടമായി. വീണ്ടും രണ്ട് തവണ കൂടി അബോര്‍ഷന്‍. പിന്നെയും പരാജയങ്ങള്‍. രക്തം കട്ടപിടിക്കുന്ന ഒരവസ്ഥയിലൂടെ കടന്നുപോകുന്നുവെന്ന് ടെസ്റ്റുകളിലൂടെ മനസിലായി. അതുകൊണ്ടാണ് അബോര്‍ഷനുകളുണ്ടായതും. അതോടെ പുതിയൊരു ഡോക്ടറെ കണ്ടു. പിന്നീട് കാരണം കണ്ടുള്ള ചികിത്സ. അതു ഫലിച്ചു. പാട്രീഷ്യ വേദനയുടെ നാളുകള്‍ ഓര്‍ക്കുന്നു

ചികിത്സ നടക്കുമ്പോള്‍ തന്നെ ന്യൂബോണ്‍ ഫോട്ടോഷൂട്ടിനുള്ള ഐഡിയയും ആലോചിക്കുന്നുണ്ടായിരുന്നുവെന്ന് പാട്രീഷ്യ പറയുന്നു. അതിനായി സിറിഞ്ചുകളും സൂക്ഷിച്ചുവെച്ചു. ഏതാണ്ട് 29,00,000 രൂപയാണ് പാട്രീഷ്യകിമ്പര്‍ലി ദമ്പതികള്‍ ചികിത്സക്കായി ചെലവഴിച്ചത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)