വീണ്ടും രാജ്യത്തിന് നാണക്കേട്; ട്രാവല്‍ ബ്ലോഗറായ വിദേശ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഭക്ഷണമോ വെള്ളമോ നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടും ക്രൂരത

Crime,India,Foreign woman a ttacked

ന്യൂഡല്‍ഹി: രാജ്യത്തിന് വീണ്ടും നാണക്കേടായി വിദേശ യുവതിക്ക് നേരെ ലൈംഗികാതിക്രമം. അമേരിക്കന്‍ ട്രാവലര്‍ ബ്ലോഗറായ ജോര്‍ദര്‍ ടെയ്ലര്‍ എന്ന യുവതിയാണ് ഇന്ത്യാസന്ദര്‍ശന വേളയില്‍ ഹോട്ടല്‍മുറിയില്‍ വെച്ച് താന്‍ പീഡിപ്പിക്കപ്പെടുമായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

രണ്ട് ദിവസത്തോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഹോട്ടല്‍ ജീവനക്കാരെ പേടിച്ച് മുറിക്കകത്ത് ഇരിക്കേണ്ടി വന്നെന്നും ജോര്‍ദര്‍ ടെയ്ലര്‍ എന്ന യുവതി വെളിപ്പെടുത്തുന്നു.


ഹോട്ടല്‍ മുറിയില്‍ വെച്ച് ശാരീരികമായി പീഡിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. വാതില്‍ അകത്ത് നിന്ന് അടച്ചപ്പോള്‍ തള്ളിത്തുറന്ന് മുറിയില്‍ കടക്കാന്‍ അവര്‍ ശ്രമിക്കുകയായിരുന്നെന്നും ജോര്‍ദന്‍ പറയുന്നു. സുഹൃത്തായ ലിവിയോയുടെ കൂടെയാണ് ഹോട്ടലില്‍ മുറിയെടുത്തത്. പിന്നീട് ലിവിയോ തിരിച്ചുപോയിരുന്നു, ഇതിന് പിന്നാലെയാണ് ഹോട്ടലില്‍ വെച്ച് തനിച്ചായ യുവതിയ്ക്ക് നേരെ ആക്രമണ ശ്രമം ഉണ്ടായത്.

സുഹൃത്ത് തിരിച്ചുപോയതിന് ശേഷം ഹോട്ടല്‍ ജീവനക്കാര്‍ മോശമായി പെരുമാറാന്‍ ആരംഭിക്കുകയായിരുന്നു.' ഒരു പുരുഷന്റെ സംരക്ഷണയില്‍ നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ നമുക്ക് തരുന്ന ബഹുമാനവും കരുതലും അവര്‍ ഇല്ലാതിരിക്കുമ്പോള്‍ ഉണ്ടായിരിക്കില്ലെന്നതാണ് എന്റെ അനുഭവം തെളിയിച്ചത്' എന്ന് യുവതി പറയുന്നു.

പിന്നീട് റൂമിനകത്തേക്ക് അതിക്രമിച്ചു കടക്കാനായി ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരെ ഭയന്ന് താന്‍ രണ്ടുദിവസം റൂമിനകത്ത് തന്നെ കഴിഞ്ഞെന്നും, അവര്‍ മുറിയിലേക്കുള്ള വൈദ്യുതി ബന്ധവും ഫോണ്‍ കണക്ഷനും വിച്ഛേദിക്കുകയും ചെയ്‌തെന്നും യുവതിയുെ അനുഭവ കുറിപ്പില്‍ പറയുന്നു.

രണ്ട് ദിവസത്തെ പട്ടിണിക്കും ഭയത്തിനും ശേഷം, പുലര്‍ച്ചെ വാതിലിന് പുറത്ത് ആരും ഇല്ല എന്ന് തോന്നിയ നിമിഷം അവിടെ നിന്നും യുവതി ഇറങ്ങി ഓടുകയായിരുന്നു. 3 മണിക്ക് എയര്‍പോര്‍ട്ടിലെത്തി.

അവിടെയെത്തിയിട്ടും താന്‍ രക്ഷപ്പെട്ടു എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ആ വാതില്‍ തകര്‍ത്ത് അകത്ത് കയറിയിരുന്നെങ്കില്‍ എന്താവും സംഭവിക്കുക? ഉറക്കെ കരയാനായിരുന്നു തോന്നിയത്. എത്രയും പെട്ടെന്ന് വിമാനത്തില്‍കയറി പോവാന്‍ സാധിച്ചില്ലെങ്കില്‍ താന്‍ വീണ്ടും ആക്രമിക്കപ്പെടുമെന്ന തോന്നലായിരുന്നു. ഇതിന് മുന്‍പും ഇന്ത്യയില്‍ വന്നിട്ടുണ്ട്. അന്നെല്ലാം നല്ല അനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. - ജോര്‍ദന്‍ പറയുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)