ശ്രീദേവി എന്നും അസന്തുഷ്ടയും കൂട്ടിലടച്ച കിളിയുമായിരുന്നു; ബോണി കപൂര്‍ ശ്രീദേവിയെ വെറും വീട്ടുകാരിയാക്കി; വെളിപ്പെടുത്തലുകളുമായി രാം ഗോപാല്‍ വര്‍മ്മ

sridevi,sridevi like a bird in a cage, filmmaker ram gopal varma, india, bollywood, gossip
മുംബൈ: അന്തരിച്ച നടി ശ്രീദേവിയെക്കുറിച്ച് ഇതുവരെ പുറം ലോകം അറിയാത്ത വെളിപ്പെടുത്തലുകളുമായി ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ഗ്രേറ്റ് റോബറി, ഗോവിന്ദ ഗോവിന്ദ, ഹെയ്രാന്‍ തുടങ്ങിയ ശ്രീദേവിയുടെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ചിത്രങ്ങള്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്തവയായിരുന്നു. അസന്തുഷ്ടയായിട്ടാണ് അവരെ എപ്പോഴും കണ്ടിട്ടുള്ളതെന്ന് രാം ഗോപാല്‍ വര്‍മ ഫേസ്ബുക്കില്‍ കുറിച്ചു. സെലിബ്രിറ്റികളുടെ വ്യക്തി ജീവിതവും പുറംമോടിയും തമ്മിലുള്ള അകലത്തിന് ഏറ്റവും വലിയ ഉദാഹരണമാണു ശ്രീദേവിയെന്നും രാം ഗോപാല്‍ വര്‍മ കുറിച്ചു. രാജ്യത്തെ ഏറ്റവും മികച്ച അഭിനേത്രിയായി തുടരാന്‍ അവര്‍ ഏത് ത്യാഗം ചെയ്യാനും തയാറായിരുന്നു. അഭിനയ പ്രതിഭ, മികച്ച മുഖശ്രീ, സംതൃപ്തമായ കുടുംബ ജീവിതം ആര്‍ക്കും അവരോട് അസൂയ തോന്നും. ക്ഷണാ ക്ഷണം എന്ന സിനിമയിലാണ് ശ്രീദേവിയെ ആദ്യമായി കാണുന്നത്. അച്ഛന്‍ മരിക്കുന്നതു വരെ ആകാശത്തു പറന്നു കളിക്കുന്ന പക്ഷിയായിരുന്നു ശ്രീദേവി. തുടര്‍ന്നു കൂട്ടിലടക്കപ്പെട്ട പക്ഷിയായി. അമ്മയുടെ അധിക കരുതലായിരുന്നു ശ്രീദേവിക്കു വിനയായത്- രാം ഗോപാല്‍ വര്‍മ തുടര്‍ന്നു. നികുതി വെട്ടിക്കാന്‍ ശ്രീദേവിയുടെ പിതാവ് അയ്യപ്പന്‍ ലഭിക്കുന്ന പണം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരില്‍ വകമാറ്റിയിരുന്നു. അയ്യപ്പന്റെ മരണത്തോടെ ഇവരില്‍ പലരും ശ്രീദേവിയെ വഞ്ചിച്ചു. ബോണി കപൂര്‍ ആ ജീവിതത്തിലേക്കു കടന്നു വരുന്നതു വരെ ശ്രീദേവിയുടെ കണക്കു കൂട്ടലുകള്‍ തെറ്റായിരുന്നു. നിക്ഷേപങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ അറിയാതെ ലക്ഷങ്ങള്‍ പാഴാക്കി. കടക്കാരനായിരിക്കേയാണു ബോണി കപൂര്‍ ശ്രീദേവിയെ വിവാഹം കഴിക്കുന്നത്. പക്ഷേ കല്യാണത്തിനു ശേഷം മെച്ചപ്പെട്ടു. ശ്രീദേവിയുടെ ഇളയ സഹോദരി ശ്രീലതയുടെ വിവാഹം നടത്താന്‍ മുന്നില്‍ നിന്നത് ബോണിയാണ്. ശ്രീദേവിയുടെ അമ്മ മരിക്കുന്നതിനു മുമ്പ് സ്വത്തുക്കള്‍ അവരുടെ പേരില്‍ എഴുതിവച്ചതു വിവാദമായിരുന്നു. ഇംഗ്ലീഷ് വിന്‍ഗ്ലീഷ് ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ മാത്രമാണ് ശ്രീദേവി സന്തുഷ്ടയായി കണ്ടതെന്നും രാം ഗോപാല്‍ വര്‍മ സാക്ഷ്യപ്പെടുത്തി. ശ്രീദേവിക്ക് എപ്പോഴും അകാരണമായ ഭയമുണ്ടായിരുന്നു. ജീവിത സാഹചര്യങ്ങളാണ് അവരെ ഇത്തരത്തിലാക്കിയതെന്നും രാം ഗോപാല്‍ വര്‍മ കുറിച്ചു. ബോണി കപൂറിനെയും അദ്ദേഹം വെറുതേ വിട്ടില്ല. ശ്രീദേവിയെ വെറും വീട്ടുകാരിയാക്കി മാറ്റാന്‍ അദ്ദേഹം ശ്രമിച്ചെന്ന് രാം ഗോപാല്‍ വര്‍മ ആരോപിച്ചു. ഇംഗ്ലീഷ് വിംഗ്ലീഷ് ചിത്രമില്ലായിരുന്നെങ്കിലും ശ്രീദേവിയുടെ തുടര്‍ന്നുള്ള ജീവിതം വീട്ടമ്മയുടെ റോളിലാകുമായിരുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)