ശ്രീദേവിയുടെ അകാല മരണം പറയാതെ പറയുന്നത് ആരോഗ്യം മറന്നുള്ള സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ വേണ്ടാ...

sridevi death, plastic surgeries,
ശ്രീദേവിയുടെ അകാല മരണത്തിന്റെ ഞെട്ടലിലാണ് ഇന്ത്യയൊട്ടാകെ. പക്ഷേ ശ്രീദേവിയുടെ മരണം ഒരു മുന്നറിയിപ്പാണ്. പ്രശസ്തിയുടെ നിറവില്‍ നില്‍ക്കുമ്പോഴും നിലനില്‍പ്പിനായി പൊരുതുമ്പോഴും ആരോഗ്യം മറന്നു പോകരുതെന്ന മുന്നറിയിപ്പ്. കാഴ്ചയില്‍ ഇത്രയും സുന്ദരിയും ആരോഗ്യവുമുള്ള ശ്രീദേവിയെ ഹൃദയാഘാതം കവര്‍ന്നെന്ന് പെട്ടെന്ന് ഉള്‍ക്കൊള്ളാനാകാത്തതാണ്. ഒരു സൂചനയും നല്‍കാതെ തന്നെ ഹൃദയസ്തംഭനം വരാം എന്നതിന്റെയും മുന്നറിയിപ്പാകുകയാണ് താരസുന്ദരിയുടെ വേര്‍പാട്. അതേസമയം, ശ്രീദേവിയുടെ അമിത സൗന്ദര്യവര്‍ധക ശസ്ത്രക്രിയകളും അകാല മരണത്തില്‍ പങ്കുവഹിച്ചിട്ടുണ്ടെന്നും പറയാം. ശരീര സൗന്ദര്യത്തിലും ആരോഗ്യത്തിലും അതീവശ്രദ്ധ പുലര്‍ത്തുന്നവരാണ് ബോളിവുഡ് താരങ്ങള്‍. സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ താരങ്ങള്‍ക്കിടയില്‍ പതിവാണെങ്കിലും ശ്രീദേവി ഇക്കാര്യത്തില്‍ ഒരുപടി മുന്നിലായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ' അമ്പത്തിനാലു വയസ്സേ ശ്രീദേവിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ അവര്‍ക്ക് ഒരു നാല്‍പ്പതുകാരിയുടെ ലുക്ക് ആവശ്യമായിരുന്നു. സമൂഹം അതാണ് ആവശ്യപ്പെട്ടതും. അത് അവര്‍ക്കു നല്‍കിയ സമ്മര്‍ദ്ദവും ചെറുതല്ല. ശരീരഭാരം എപ്പോഴും കുറച്ചു നിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതയായിരുന്നു. ബോളിവുഡിന്റെ ഫാഷന്‍ ഐക്കണായി നിലനില്‍ക്കാനും അതിനേക്കാളുപരി എപ്പോഴും സുന്ദരിയായിരിക്കുകയെന്ന സ്വന്തം നിലപാട് നിലനിര്‍ത്തുന്നതിനുമായി ശ്രീദേവി ഇക്കാലയളവിനിടയില്‍ വിദേശ രാജ്യങ്ങളിലടക്കം നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.' ഒരു പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഫേസ്ബുക്കില്‍ കുറിച്ചതാണിത്. ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിനായി നടത്തിയ ശസ്ത്രക്രിയകളാണ് ശ്രീദേവിയെ അകാലമരണത്തിലേക്കു നയിച്ചതെന്ന് പലരുടെയും വിലയിരുത്തലിനു പിന്നില്‍ വലിയൊരു ചരിത്രം തന്നെയുണ്ട്. ബോളിവുഡിലേക്കുള്ള യാത്ര തുടങ്ങിയ അന്നു മുതല്‍ക്കേ ശ്രീദേവി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. ബോളിവുഡിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടം നേടുന്നതിനുള്ള മത്സരപ്പാച്ചിലില്‍ അത്തരം ശസ്ത്രക്രിയകളെയാണ് ലുക്ക് നിലനിര്‍ത്താന്‍ താരം ആശ്രയിച്ചിരുന്നതെന്ന് അന്നും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മുഖസൗന്ദര്യം കൂട്ടാന്‍ ശ്രീദേവി മൂക്കില്‍ നടത്തിയ ശസ്ത്രക്രിയ അടുത്ത കാലത്ത് വലിയ വാര്‍ത്തയായിരുന്നു. അടുത്തിടെ ശ്രീദേവിയുടെ ചുണ്ടിനും വലിയ മാറ്റം പ്രകടമായിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് രൂപമാറ്റമെന്ന് വാദമുയര്‍ന്നെങ്കിലും താരം അത് നിഷേധിച്ചു. ആരോഗ്യകാര്യത്തില്‍ താന്‍ അതീവശ്രദ്ധാലുവാണെന്നും സ്ഥിരമായി യോഗ ചെയ്യാറുണ്ടെന്നും ആഴ്ചയില്‍ നാലു ദിവസം ടെന്നിസ് കളിക്കാറുണ്ടെന്നും ഫാസ്റ്റ്് ഫുഡ്, മധുരവും കൊഴുപ്പും നിറഞ്ഞ ആഹാരവസ്തുക്കള്‍ എന്നിവയൊന്നും ഉപയോഗിക്കാറില്ലെന്നും താരം അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു. അതേസമയം, കൊഴുപ്പ് വലിച്ചു കളയുന്നതിനു ശസ്ത്രക്രിയകള്‍ നിരവധി പ്രാവശ്യം താരം ചെയ്തിരുന്നുവെന്നാണ് സൂചന. അതുപോലെ സ്തന സൗന്ദര്യം നിലനിര്‍ത്തുന്നതിനുളള ശസ്ത്രക്രിയകള്‍, ത്വക്കിന്റെ ഭംഗി നിലനിര്‍ത്തുന്നതിനുള്ള ലേസര്‍ ചികിത്സകള്‍ തുടങ്ങി നിരവധി ചികിത്സകള്‍ ശ്രീദേവി ചെയ്തിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. സൗന്ദര്യവര്‍ധനവിന് സഹായകമാകുമെങ്കിലും ഇത്തരം ശസ്ത്രക്രിയകള്‍ ശരീരത്തിനു വലിയ തരത്തിലുള്ള സമ്മര്‍ദ്ദമാണു നല്‍കുന്നത്. ഹൃദയത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയും ചെയ്യുന്നു. ഇടയ്ക്കിടെയുള്ള മെഡിക്കല്‍ ചെക്കപ്പുകള്‍ക്ക് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലുള്ള പിഴവുകളെ സംബന്ധിച്ച് ഒരു പരിധി വരെ സൂചന നല്‍കാനാകും. ശ്രീദേവിയെ പോലൊരു വലിയ താരം കൃത്യമായ മെഡിക്കല്‍ പരിശോധനകള്‍ക്കു വിധേയമാകാറില്ല എന്നു വിശ്വസിക്കാന്‍ വയ്യല്ലോ. അവര്‍ക്ക് കുടുംബ ഡോക്ടറും തീര്‍ച്ചയായും ഉണ്ടായിരിക്കും. എന്നിട്ടും എങ്ങനെ മരണം ശ്രീദേവിയെ ഇത്ര വേഗം കവര്‍ന്നെടുത്തുവെന്ന് ആളുകള്‍ സ്വാഭാവികമായും ചിന്തിച്ചു പോകും. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു ആവശ്യമായ ഓക്സിജന്‍ എത്തിക്കുന്ന രക്തവാഹിനി കുഴലുകളില്‍ ഉണ്ടാകുന്ന തടസ്സമാണ് ഹൃദയാഘാതത്തിനു കാരണമാകുന്നത്. ഹൃദയാഘാതം, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, മോശം ജീവിത ശൈലി, അമിതമായ ലഹരി ഉപയോഗം തുടങ്ങിയവ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു തടസ്സമാകും. ഇവയാണ് ഹൃദയ സ്തംഭനത്തിലേക്കു നയിക്കുന്ന കാരണങ്ങളായി ശാസ്ത്ര ലോകം ചൂണ്ടിക്കാണിക്കുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)