ഒരു കുഞ്ഞു പൂവിനെ ചെളിയിലേക്ക് എറിഞ്ഞു കളയും പോലെയാണിത്; താന്‍ നടിയാകണമെന്ന് അമ്മ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല; ശ്രീദേവിയുടെ മകള്‍ ജാന്‍വി

Jhanvi Kapoor,Sridevi,Bollywood

തന്റെ അരങ്ങേറ്റ ചിത്രം 'ധടക്' റിലീസാവുന്നതിനു മുന്‍പ് തന്നെ അന്തരിച്ച ശ്രീദേവിയുടെ മകള്‍ ജാന്‍വി ബോളിവുഡിലെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ്. ജാന്‍വി കപൂറിന്റെ ഓരോ വാക്കുകള്‍ക്കും ചെവിയോര്‍ക്കുകയാണ് സിനിമാ ആരാധകര്‍ ഒന്നടങ്കം.

ജാന്‍വി കപൂറിന്റെ 'ധടക്' സംവിധാനം ചെയ്യുന്നത് ശശാങ്ക് ഖൈതാനാണ്. ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹര്‍. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ജാന്‍വിയോട് വോഗ് മാസികയ്ക്ക് വേണ്ടി അവരുടെ കുടുംബ സുഹൃത്ത് കൂടിയായ കരണ്‍ ജോഹര്‍ തന്നെയാണ് സംസാരിച്ചത്. അകാലത്തില്‍ അന്തരിച്ച അമ്മ ശ്രീദേവിയെക്കുറിച്ചും അമ്മയില്ലാത്ത ജീവിതത്തെക്കുറിച്ചും ജാന്‍വി മനസ്സ് തുറന്നു.


'റിലാക്‌സ്ഡ്' ആയ ഒരു ജീവിതം ഞങ്ങള്‍ക്ക് ഉണ്ടാകണം എന്നമ്മ കരുതി. അവര്‍ ചെയ്തിരുന്ന ജോലി അവര്‍ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും അതിന്റെ പ്രയാസങ്ങളെക്കുറിച്ചും അമ്മ ബോധവതിയായിരുന്നു.'', വോഗ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജാന്‍വി വെളിപ്പെടുത്തി.

 


അമേരിക്കയിലെ ഫിലിം സ്‌കൂളില്‍ തന്നെ ചേര്‍ത്തിട്ട് മടങ്ങുമ്പോള്‍ 'ഒരു കുഞ്ഞു പൂവിനെ ചെളിക്കുണ്ടിലേക്ക് എറിയുന്നതിന് തുല്യമാണ് ഞാന്‍ നിന്നെ ഇവിടെ വിട്ടിട്ട് പോകുന്നത്' എന്ന് അമ്മ ശ്രീദേവി പറഞ്ഞിരുന്നതായും ജാന്‍വി അനുസ്മരിച്ചു. മുതിര്‍ന്നിട്ടും അമ്മയുടെ മുന്നില്‍ താന്‍ എന്നും ഒരു കുഞ്ഞായിരുന്നുവെന്നും എല്ലാ കാര്യങ്ങളും അമ്മയുടെ സഹായം തേടിയിരുന്ന ഒരാളായിരുന്നു താന്‍ എന്നും ജാന്‍വി പറഞ്ഞു.

'രാവിലെ എഴുനേല്‍ക്കുമ്പോള്‍ ആദ്യ അമ്മയെയാണ് ഞാന്‍ ചോദിക്കുക. ഉറങ്ങുമ്പോഴും അമ്മ അടുത്ത് വേണം; ചിലപ്പോള്‍ ആഹാരം വായില്‍ വച്ച് തരാനുമൊക്കെ. ദുബായിയില്‍ വിവാഹത്തിന് പോകുന്നതിന് തലേന്ന് എനിക്ക് ഷൂട്ടിംഗ് ഉണ്ടായിരുന്നു. തിരിച്ചു വന്ന എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. ഞാന്‍ അമ്മയെ വിളിച്ചു പറഞ്ഞു, 'ഒന്ന് വന്നു എന്നെ ഉറക്കിയിട്ട് പോകൂ' എന്ന്. അവര്‍ പായ്ക്ക് ചെയ്യുകയായിരുന്നു അപ്പോള്‍.

 

മരിക്കുന്നത് മുന്‍പ് ജാന്‍വിയുടെ ആദ്യ ചിത്രമായ 'ധടകി'ന്റെ ചില ഭാഗങ്ങള്‍ ശ്രീദേവി കണ്ടിരുന്നു. അഭിനയം എങ്ങനെ മെച്ചപ്പെടുത്തണം എന്ന് ജാന്‍വിയോട് അവര്‍ പറഞ്ഞിരുന്നതായും ജാന്‍വി അഭിമുഖത്തില്‍ പറയുന്നു. മേക്കപ്പിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞ ശ്രീദേവി ജാന്‍വിയെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ സന്തോഷവതിയായിരുന്നു എന്നും മകള്‍ ഓര്‍മ്മിച്ചു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)