അദ്ദേഹം ചാര്‍മിയുമായി അടുത്ത പ്രണയത്തിലായിരുന്നു! ഒരിടവേളയ്ക്കു ശേഷം വീണ്ടും ശ്രീ റെഡ്ഡി; വാള്‍ മുന സച്ചിനു നേരെ

Sree Reddy  ,Sachien Tendulkar ,Charmy Kaur

ചലച്ചിത്ര രംഗത്തെയും മറ്റും പ്രമുഖരെ വിവാദത്തിലേയ്ക്ക് വലിച്ചിട്ട താരം ശ്രീ റെഡ്ഡി ഒരിടവേളയ്ക്കു ശേഷം വീണ്ടും രംഗത്ത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കെതിരേയാണ് ശ്രീ റെഡ്ഡിയുടെ പുതിയ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിനെതിരേ ശ്രീ റെഡ്ഡി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

'സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് 'ചാര്‍മിങ് ' (സുന്ദരിയായ ) ആയ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്ക് നടുവില്‍ നിന്ന് പ്രവര്‍ത്തിച്ചത്. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം... ഞാന്‍ ഉദ്ദേശിച്ചത് പ്രണയമാണ്...'ശ്രീ റെഡ്ഡിയുടെ പോസ്റ്റില്‍ പറയുന്നു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പേരിന് പകരം തെണ്ടുല്‍ക്കാരന്‍ എന്നും തെന്നിന്ത്യന്‍ നടി ചാര്‍മിക്ക് പകരം ചാര്‍മിങ് എന്നും ആന്ധ്രയുടെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥിന്റെ പേരിന് പകരം ചാമുണ്ഡേശ്വര്‍ സ്വാമി എന്നുമാണ് ശ്രീ റെഡ്ഡി ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സച്ചിന്‍ ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ഈ ചടങ്ങില്‍ ചാര്‍മിയും ചാമുണ്ഡേശ്വര്‍ നാഥും പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ശ്രീ റെഡ്ഡിയുടെ ആരോപണമെന്നാണ് സൂചന. സച്ചിനെ ഇത്തരം ആരോപണങ്ങളിലേക്ക് വലിച്ചിഴച്ചതിന്റ ഭാഗമായി ആരാധകര്‍ ശ്രീ റെഡ്ഡിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരേയായിരുന്നു ശ്രീ റെഡ്ഡിയുടെ ലൈംഗികാരോപണങ്ങള്‍.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)