ശ്രീജിത്ത് കസ്റ്റഡി മരണം: വരാപ്പുഴ എസ്‌ഐ ദീപക്കിനെ അറസ്റ്റു ചെയ്തു

Sreejith Custody Murder


കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആരോപണവിധേയനായ വരാപ്പുഴ എസ്‌ഐ ദീപക്കിനെ അറസ്റ്റു ചെയ്തു. കേസന്വേഷിക്കുന്ന ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റത്തിനാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കേസില്‍ നാലാം പ്രതിയാണ് ദീപക്ക്.

പോലീസ് മര്‍ദനനിഗമനം ശരിവച്ചു മെഡിക്കല്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശ്രീജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എറെക്കുറെ ശരിവച്ചാണ് മെഡിക്കല്‍ ബോര്‍ഡിന്റെ യോഗം അന്വേഷണ സംഘത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മരണത്തിനിടയാക്കിയത് അടിവയറ്റിലേറ്റ ആഘാതത്തില്‍ കുടലിലുണ്ടായ മുറിവാണ്. കുടലില്‍ 90 ശതമാനത്തോളം മുറിവേറ്റിരുന്നു. ഈ മുറിവില്‍നിന്നു കുടലിനുള്ളിലെ പദാര്‍ഥങ്ങള്‍ പുറത്തുവന്നതാണു മരണകാരണമായതെന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവിനെത്തുടര്‍ന്ന് അണുബാധയുണ്ടായി. ഭക്ഷണം കഴിച്ചത് അണുബാധ കൂട്ടുകയും ചെയ്തു

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)