സച്ചിനെതിരെയുള്ള ആരോപണം! ശ്രീ റെഡ്ഡിയെ കൊന്ന് കൊലവിളിച്ച് മലയാളികള്‍

sree redi,sachin

സ്ത്രീകള്‍ സിനിമാ ലോകത്ത് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വെളിപ്പെടുത്തി പലരും രംഗത്തെത്തിയിരുന്നെങ്കിലും തെന്നിന്ത്യന്‍ സുന്ദരി ശ്രീ റെഡ്ഡിയായിരുന്നു ഞെട്ടിച്ചത്. ലൈംഗികാതിക്രമം തുറന്ന് പറഞ്ഞ് പൊതു റോഡില്‍ നിന്നും ഉടുതുണി ഉരിഞ്ഞായിരുന്നു നടി പ്രതിഷേധം ആരംഭിച്ചത്.

എന്നാല്‍ ഇപ്പോള്‍ സച്ചിനെതിരെ ആരോപണവുമായി രംഗത്തെത്തിയ ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പൊങ്കാലയിട്ടാണ് ആരാധകരെത്തിയത്.

നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത് തുടങ്ങിയ തെന്നിന്ത്യയിലെ നടന്മാരുടെയും സംവിധായകന്മാരായ മുരുഗദോസ്, സുന്ദര്‍ സി എന്നിങ്ങനെ നിരവധി പേരില്‍ ആരോപണവുമായി നടി വന്നിരുന്നു. ശ്രീ റെഡ്ഡിയുടെ ആരോപണത്തെ പലരും എതിര്‍ത്തിരുന്നു. ചിലര്‍ മറുപടിയുമായിട്ടും എത്തിയിരുന്നു. ഇപ്പോള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെ സച്ചന്‍ തെണ്ടുല്‍ക്കറുടെ പേരിലാണ് ശ്രീ റെഡ്ഡി ആരോപണമുന്നയിച്ചത്.

'സച്ചിന്‍ തെണ്ടുല്‍ക്കാരന്‍' എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് 'ചാര്‍മിങ്' (സുന്ദരിയായ) പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു. സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്ക് നടുവില്‍ നിന്ന് പ്രവര്‍ത്തിച്ചത്. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം. ഞാന്‍ ഉദ്ദേശിച്ചത് പ്രണയമാണ് എന്നുമായിരുന്നു ശ്രീ റെഡ്ഡിയുടെ പോസ്റ്റിലുള്ളത്.

കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സച്ചിന്‍ ഹൈദരാബാദില്‍ നടന്ന പരിപാടി പങ്കെടുക്കാനെത്തിയിരുന്നു. ഈ ചടങ്ങില്‍ ചാര്‍മിയും ചാമുണ്ഡേശ്വര്‍ നാഥും പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ശ്രീ റെഡ്ഡിയുടെ പോസ്റ്റെന്നാണ് സൂചന. മുന്‍പത്തെ ആരോപണങ്ങള്‍ പോലെയായിരുന്നില്ല സച്ചിനെതിരെയുള്ള ആരോപണം. ഇതിനെതിരെ മലയാളികളും രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ആരാധകര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. പ്രത്യേകിച്ച് മലയാളികള്‍.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)