നീ ഒരാള്‍ക്ക് പിറന്നവനാണെങ്കില്‍ നമ്മള്‍ തമ്മില്‍ ലൈംഗീക ബന്ധമുണ്ടായിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് സത്യം ചെയ്യു: നടന്‍ നാനിക്കെതിരായ ശ്രീ റെഡ്ഡിയുടെ പോസ്റ്റ് കണ്ട് ഞെട്ടി ടോളിവുഡ്‌

actor nani,sree reddy

തെലുങ്ക് നടന്‍ നാനിക്കെതിരെ ഗുരുതര ആരോപണവുമായി നടി ശ്രീ റെഡ്ഡി വീണ്ടും രംഗത്ത്. തനിക്കെതിരെയുള്ള ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് നാനി പ്രതികരിച്ചതിന് പിന്നാലെയാണ് ശ്രീ റെഡ്ഡി വീണ്ടും ആരോപശരങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നമ്മള്‍ തമ്മില്‍ ലൈംഗീക ബന്ധമുണ്ടായിട്ടില്ലെന്ന് നീ കുടുംബത്തെ പിടിച്ച് സത്യമിടാമോ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീ റെഡ്ഡി വെല്ലുവിളിച്ചത്.

നിയമപരമായി തന്നെ മുന്നോട്ട് പോകാം. പക്ഷേ നീ ഒരാള്‍ക്ക് പിറന്നവനാണെങ്കില്‍ ഞാനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് കുടുംബത്തെ പിടിച്ചു സത്യമിടു. എന്റെ ശാപം എന്നും നിന്റെ മേല്‍ ഉണ്ടാകും.

കഴിഞ്ഞ ദിവസം ശ്രീ റെഡ്ഡിക്കെതിരെ നാനി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

നിന്നെപ്പോലെ തരംതാഴ്ന്ന ഭാഷയില്‍ പ്രതികരിക്കാന്‍ ഞാന്‍ തയാറാകുന്നില്ല. നിന്റെ ആവശ്യവും അത് തന്നെയാണെന്ന് അറിയാം. ഞാന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. ഇതിന് ആദ്യപടിയായി വക്കീല്‍ നോട്ടീസ് അയിച്ചു കഴിഞ്ഞു.
മൃദു സമീപനമുള്ള ഒരാളാണെന്ന് തോന്നിയാല്‍ ഇവിടെ ആര്‍ക്കും അയാളെ തിരഞ്ഞെടുത്ത് ആക്രമിക്കാം. സത്യമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാം

എനിക്ക് എന്നെക്കുറിച്ച് ആധിയില്ല. പക്ഷേ ഞാന്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് ദുഖമുണ്ട്. ക്ലിക്ക്സിനും വ്യൂസിനും വേണ്ടി എന്ത് വൃത്തികേട് വേണമെങ്കിലും ഇത്തരക്കാര്‍ പ്രസിദ്ധീകരിക്കും. ഇതെക്കുറിച്ച് എനിക്ക് ഇനി ഒന്നും പറയാനില്ല നാനി കുറിച്ചു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)