കളത്തിലിറങ്ങിയാല്‍ മിന്നും താരമൊക്കെയാണെങ്കിലും കളത്തിനു പുറത്ത് അത്ര നല്ല കുട്ടിയല്ല ഇതിഹാസതാരം റൊണാള്‍ഡോ.. തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന അമേരിക്കന്‍ യുവതിയുടെ ആരോപണം റൊണാള്‍ഡോയുടെ തലയ്‌ക്കേറ്റ വലിയ പ്രഹരമായിരുന്നു. 2009ല്‍ റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചെന്നായിരുന്നു മുപ്പത്തിനാലുകാരിയുടെ ആരോപണം. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് പിന്നാലെ നായകന് നിരവധി വെല്ലുവിളികളാണ് ഉയരുന്നത്.
കളിക്കളത്തിലെ ഇതിഹാസം സ്വകാര്യ ജീവിതത്തില്‍ കര്‍ക്കശക്കാരനും മനുഷ്യത്വമില്ലാത്തവനുമാണെന്നാണ് പ്രധാന ആരോപണം ഉയര്‍ന്നിരിക്കുന്നത്. തന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് തന്റെ കീഴില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ക്കും റൊണാള്‍ഡോ ഏര്‍പ്പെടുത്തിയിരിക്കുന്നത് 70 വര്‍ഷത്തെ കരാരാണെന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
എന്നാല്‍ താരവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ എഴുപതു വര്‍ഷത്തേക്കു പരസ്യപ്പെടുത്തരുത്. താരത്തിന്റെയോ താരത്തിന്റെ അടുത്ത ബന്ധുക്കളുടേയോ മരണം വരെ കൃത്യമായി ഈ നിയമം പാലിക്കണമെന്നും കരാറില്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് ഫുട്‌ബോള്‍ ലീക്‌സ് വെളിപ്പെടുത്തുന്നു. ഫുട്‌ബോള്‍ താരങ്ങളില്‍ വിചിത്രമായ നിയമം കൊണ്ടു നടക്കുന്ന താരമാണ് റൊണാള്‍ഡോയെന്നും ആരാധകര്‍ പ്രതികരിക്കുന്നു.
റൊണാള്‍ഡോയുടെ സ്വകാര്യ ജീവിതം അതീവ രഹസ്യമായാണ് താരം സൂക്ഷിക്കുന്നത്. താരത്തിന്റെ അമ്മയെയും കാമുകിയെയും സഹോദരിയെയും നാലു മക്കളെയും കുറിച്ചു മാത്രമാണ് താരം വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. അവസാനത്തെ രണ്ടു ഇരട്ട കുട്ടികളായ ഇവ, മാറ്റിയോ എന്നിവരെ ഗര്‍ഭപാത്രം വാടകക്കെടുത്താണു ജന്‍മം നല്‍കിയതെന്നും താരം വെളിപ്പെടുത്തിയിരുന്നു.
Discussion about this post