മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയിലും ഇനി ബൈജൂസ് ആപ്പ്. അഞ്ചു വര്‍ഷത്തോളമായുള്ള ചൈനീസ് മൊബൈല്‍ ബ്രാന്റായ ഓപ്പോ കരാര്‍ ബൈജൂസ് ലേണിംഗ് ആപ്പിന് മറിച്ചുനല്‍കി. സെപത്ംബര്‍ മുതല്‍ ഇതു പ്രാബല്യത്തില്‍ വരുമെന്നുമാണ് റിപ്പോര്‍ട്ട്.
2017 മാര്‍ച്ചില്‍ 1,079 കോടി മുടക്കി ഓപ്പോ നേടിയ കരാര്‍ വിന്‍ഡീസ് സീരിസ് വരെ മാത്രമായിരിക്കും ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയില്‍ ഇടം നേടുന്നത്.
ബംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബൈജൂസ് ആപ്പ് ഇന്ത്യയില്‍ കുറഞ്ഞവര്‍ഷത്തിനുള്ളില്‍ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനിയാണ്. അടുത്തിടെ ഇന്ത്യ-ന്യൂസിലാന്റ് പരമ്പരയുടെ മുഖ്യ സ്പോണ്‍സേഴ്സും ബൈജൂസ് ആപ്പ് ആയിരുന്നു.
ഇന്ത്യന്‍ ജേഴ്സി ബ്രാന്റ് ചെയ്തത് അസന്തുലിതമാണെന്ന ഓപ്പോയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഓപ്പോ ജെഴ്സി അവകാശം ബൈജൂസ് ആപ്പിനു കൈമാറുന്നത്. ഓപ്പോയില്‍ നിന്നും ലഭിക്കേണ്ട തുക അതേ കരാറില്‍ ലഭിക്കുന്നതു കൊണ്ട് ഓപ്പോയുടെ പിന്മാറ്റം നഷ്ടമുണ്ടാക്കില്ലെന്നാണ് ബിസിസിയുടെ വിലയിരുത്തല്‍.
Discussion about this post