കൊച്ചി: സൗരാഷ്ട്ര രഞ്ജി താരമായിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന് ഉത്തപ്പ കേരളത്തിനായികളത്തിലിറങ്ങുന്ന വാര്‍ത്ത മലയാളികള്‍ക്കെല്ലാം ആവേശമായിരുന്നു. എന്നാല്‍ കര്‍ണാടകയ്ക്ക് പകരം എന്തുകൊണ്ട് കേരളത്തെ താരം തെരഞ്ഞെടുത്തു എന്ന ചോദ്യം ഇപ്പോഴും ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ അവശേഷിച്ചിരുന്നു. ഇതിനുള്ള ഉത്തരവുമായി ഹിമാചലിനെതിരെ കേരളത്തിനായി ക്യാപ്റ്റന്‍ തിമ്മപ്പ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അരങ്ങേറിയ ഉത്തപ്പ രംഗത്തെത്തിയിരിക്കുകയാണ്.
പാതി മലയാളി കൂടിയായ ഉത്തപ്പ എന്തുകൊണ്ട് കേരളം തെരഞ്ഞെടുത്തു എന്നതിന് അദ്ദേഹം സംസാരിക്കുന്ന മലയാള ഭാഷ തന്നെ ഉത്തരം പറയും. ‘അതെനിക്ക് നല്ല തീരുമാനമായി തോന്നി. കര്‍ണാടക കഴിഞ്ഞാല്‍ എന്റെ ആദ്യ ഓപ്ഷന് കേരളം തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ എന്റെ അമ്മവീട്ടുകാര് മലയാളികളാണ്. മാത്രമല്ല കഴിവും മികവുമുളള ഒട്ടേറെ താരങ്ങളടങ്ങിയ ഒരു ടീമും കേരളത്തിനുണ്ട്’ പ്രമുഖ സ്പോട്സ് വെബ്സൈറ്റായ സ്പോട്സ് സ്റ്റാറിനോട് സംസാരിക്കവെ ഉത്തപ്പ വിശദീകരിച്ചു.
സൗരാഷ്ട്രയ്ക്കായാണ് കഴിഞ്ഞ രണ്ട് സീസണുകളിലും ഉത്തപ്പ രഞ്ജി കളിച്ചിരുന്നത്. സൗരാഷ്ട്രയില്‍ ഭാഷ വെല്ലുവിളിയായതോടെയാണ് ടീം വിട്ടതെന്ന് താരം പറയുന്നു.മലയാളം നന്നായി സംസാരിക്കുന്നതിനാല്‍ തനിക്ക് കേരള ടീമില്‍ അങ്ങനെയൊരു പ്രശ്നം നേരിടേണ്ടി വരില്ലെന്നും പ്രത്യാശ പ്രകടിപ്പിച്ചു. കൂടാതെ തനിയ്ക്കൊപ്പം കളിച്ച ധാരാളം കളിക്കാര്‍ കേരള ടീമിലുണ്ടെന്നും ഉത്തപ്പ പറഞ്ഞു. സച്ചിന് ബേബി, സന്ദീപ് വാര്യര്‍, രോഹന് പ്രേം, കെഎം ആസിഫ് തുടങ്ങിയ താരങ്ങളോടൊപ്പം താന്‍ കളിച്ചിട്ടുണ്ടെന്നും ഉത്തപ്പ പറഞ്ഞു.
Discussion about this post