ലോഡ്സ്: സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇനി ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍. ഇതോടെ ബഹുമതി കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി സച്ചിന്‍ മാറി. സച്ചിനൊപ്പം ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് താരം അലന്‍ ഡൊണാള്‍ഡിനേയും രണ്ട് തവണ ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ വനിതാ ടീം അംഗം കാതറിന്‍ ഫിറ്റ്സ്പാട്രിക്കിനേയും ഐസിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറി, ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി, ലോകകപ്പിലെ ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ച്വറി തുടങ്ങി ക്രിക്കറ്റിലെ എല്ലാ റെക്കോഡുകളെല്ലാം സച്ചിന്റെ പേരിലാണ്. അതുകൊണ്ടു തന്നെ സച്ചിന് ലഭിച്ച ആദരത്തില്‍ ആരാധകരും ആവേശത്തിലാണ്.
സച്ചിനെ ഇതിഹാസം എന്ന വാക്ക് കൊണ്ട് മാത്രം അടയാളപ്പെടുത്തുന്നത് നീതിയാകില്ലെന്ന് അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ കുറിച്ചുകൊണ്ട് ഐസിസി ട്വിറ്ററില്‍ എഴുതി. ബഹുമതി തനിക്ക് ലഭിച്ച ആദരമാണെന്നാണ് സച്ചിന്‍ ഇതിനോട് പ്രതികരിച്ചത്.
ബിഷന്‍സിംഗ് ബേദി (2009), സുനില്‍ ഗവാസ്‌കര്‍ (2009), കപില്‍ ദേവ് (2009) ,അനില്‍ കുംബ്ലെ (2015), രാഹുല്‍ ദ്രാവിഡ് (2018) എന്നിവരാണ് സച്ചിന് മുമ്പ് ഐസിസി ഹാള്‍ ഓഫ് ഫെയിം ബഹുമതി നേടിയത്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പ്രമുഖസ്ഥാനം വഹിച്ചിട്ടുള്ള പ്രതിഭകളെ ആദരിക്കുന്നതിനാണ് ഐസിസി ഹാള്‍ ഓഫ് ഫെയിം ബഹുമതി നല്‍കുന്നത്.
ക്രിക്കറ്റില്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനോട് തുല്യമായാണ് സച്ചിനെ വിശേഷിപ്പിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ച്വറിയും സച്ചിന്റെ പേരിലാണ്.
Highest run-scorer in the history of Test cricket ✅
Highest run-scorer in the history of ODI cricket ✅
Scorer of 100 international centuries 💯The term 'legend' doesn't do him justice. @sachin_rt is the latest inductee into the ICC Hall Of Fame.#ICCHallOfFame pic.twitter.com/AlXXlTP0g7
— ICC (@ICC) July 18, 2019