ലീഡ്സ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കുതിപ്പ് തുടരുകയാണ്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. സെമിയില്‍ ന്യൂസിലാന്‍ഡിനെ നേരിടാന്‍ തയ്യാറെടുക്കുന്ന ടീം ഇന്ത്യ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായിരിക്കുകയാണ്. ഇംഗ്ലണ്ടിനൊടല്ലാതെ മറ്റൊരു ടീമിനോടും അടിയറവ് പറയാതെ ഇന്ത്യയുടെ കുതിപ്പ് മറ്റ് ടീമുകള്‍ക്കെല്ലാം മാതൃകയുമാണ്. അതേസമയം, ഇംഗ്ലണ്ടില്‍ തുടരുന്ന ടീമിലെ മുതിര്‍ന്ന താരമായ എംഎസ് ധോണിയുടെ ജന്മദിനമാണ് ഇന്ന്. കേക്ക് മുറിച്ച് കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ധോണിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ഇതിനോടൊപ്പം തന്നെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും സെഞ്ച്വറിയടിച്ച് അമ്പരപ്പിച്ച ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ്മയുടെ വാര്‍ത്താസമ്മേളനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. പതിവ് ശൈലിയില്‍ തമാശകളുമായാണ് രോഹിത് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.
ഇന്ത്യന്‍ മുന്‍ നായകന് എംഎസ് ധോണിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ചോദ്യമുന്നയിച്ച മാധ്യമപ്രവര്ത്തകന് രസകരമായ മറുപടി നല്കിയ രോഹിത് വാര്‍ത്താസമ്മേളനത്തെ ചിരിയില്‍ മുക്കുകയായിരുന്നു. ജന്മദിനത്തില് ധോണിക്ക് എന്തെങ്കിലും സന്ദേശം നല്കാനുണ്ടോ എന്ന ചോദ്യത്തിന്, ‘ഒരാളുടെ ജന്മദിനത്തില് എന്ത് പറയാനാണ്, ഹാപ്പി ബര്‍ത്ത് ഡേ അത്ര തന്നെ’ എന്നായിരുന്നു കുസൃതിച്ചിരിയോടെ രോഹിത്തിന്റെ മറുപടി.
ഒപ്പം, തന്റെ മറുപടി കുറച്ചുകൂടി വിശദീകരിക്കുകയും ചെയ്തു താരം. ‘അടുത്തതായി പോകേണ്ടത് മാഞ്ചസ്റ്ററിലേക്കാണോ, ബിര്മിങ്ഹാമിലേക്കാണോയെന്ന് തീരുമാനമായിട്ടില്ല, അതിനനുസരിച്ച് ആ യാത്രയില്‍ ഞങ്ങള്‍ കേക്ക് മുറിക്കും, ഫോട്ടോസ് നിങ്ങള്‍ക്ക് അയച്ചും തരാം.’ താരം പറഞ്ഞു. ഓസീസ് ദക്ഷിണാഫ്രിക്ക മത്സരം പൂര്‍ത്തിയാകുന്നതിനു മുന്നേയായിരുന്നു രോഹിത്തിന്റെ വാര്‍ത്താസമ്മേളനം.
മത്സരത്തില്‍ ഓസീസ് പരാജയപ്പെട്ടതോടെ സെമി ഫൈനല്‍ ലൈനപ്പ് വ്യക്തമായി. ഒന്നാം സ്ഥാനത്തു നിന്നും കംഗാരുപ്പട പടിയിറങ്ങിയതോടെ ഇന്ത്യന്‍ നാലപ്പട ഒന്നാമതെത്തുകയും, 9 ന് നടക്കുന്ന സെമി പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ എതിരിടുമെന്ന് ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
Is there anyone as candid and funny as @ImRo45? Here's what he had to say when asked about a message for Birthday Boy @msdhoni 😄😁 #TeamIndia #CWC19 #SLvIND pic.twitter.com/aCD23hgKts
— BCCI (@BCCI) July 6, 2019
Discussion about this post