ലീഡ്സ്: ലോകകപ്പില്‍ ഇന്നു നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ആശങ്ക പടര്‍ത്തി സ്റ്റേഡിയത്തിന് മുകളിലൂടെ ‘കാശ്മീരിനു നീതി’ ബാനറുമായി വിമാനം പറന്നു.
ലോകകപ്പിലെ സെക്യൂരിറ്റി വിഭാഗത്തിന്റെ ക്യാമറയിലാണ് ബാനര്‍ വഹിക്കുന്ന ചെറുവിമാനം പതിഞ്ഞത്. മത്സരം ആരംഭിച്ച് മിനിറ്റുകള്‍ക്കകമായിരുന്നു സംശയാസ്പദമായി വിമാനം പറന്നത്.
ഇംഗ്ലണ്ട് ലോകകപ്പിലെ രണ്ടാമത്തെ സംശയാസ്പദമായ സംഭവമാണിത്. നേരത്തെ ബ്രാഡ്‌ഫോര്‍ഡ് വിമാനത്താവളത്തില്‍ ബലൂചിസ്താന് നീതി ബാനറുമായി വിമാനം ലാന്‍ഡ് ചെയ്തതിനെ ചൊല്ലി അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ ഫാന്‍സുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
രാജ്യാന്തര ക്രിക്കറ്റ് മത്സരം നടക്കുന്ന പ്രദേശത്തിനു മുകളിലൂടെ വിമാനം പോവാത്ത വിധം സുരക്ഷ ഒരുക്കണമെന്ന് ക്രിക്കറ്റ് നിയമമുണ്ട്. ഈ നിയമം നിലനില്‍ക്കെയാണ് സ്റ്റേഡിയത്തിനു മുകളില്‍ ചുറ്റിപ്പറ്റി വിമാനം പറന്നത്.