തന്റെ സിക്‌സര്‍ മുഖത്തുകൊണ്ട് പരിക്കേറ്റ ആരാധികയെ നേരില്‍ കണ്ട് സമ്മാനം നല്‍കി രോഹിത് ശര്‍മ്മ. കഴിഞ്ഞദിവസം നടന്ന ഇന്ത്യാ-ബംഗ്ലാദേശ് മത്സരത്തില്‍ രോഹിത് ശര്‍മ്മ സെഞ്ചുറിയടിച്ചിരുന്നു. 92 പന്തില്‍ 7 ബൗണ്ടറികളും 5 സിക്‌സറുകളുമടക്കം 104 റണ്‍സായിരുന്നു മത്സരത്തില്‍ രോഹിത് നേടിയത്. കളിയില്‍ രോഹിത് പറത്തിയ സിക്‌സറുകളിലൊന്ന് ഗ്യാലറിയില്‍ കളി കാണാനുണ്ടായിരുന്ന ഇന്ത്യന്‍ ആരാധികയുടെ മേലാണ് വീണത്.
രോഹിതിന്റെ സിക്‌സ് ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മീനയുടെ മുഖത്ത് പന്ത് പതിച്ചത്. പന്തു കൊണ്ട മീനയ്ക്ക് മുഖത്ത് പരിക്കേറ്റു. ഇതറിഞ്ഞ രോഹിത് മത്സരശേഷം മീനയെ കാണുകയും തന്റെ ഒപ്പിട്ട തൊപ്പി സമ്മാനിക്കുകയുമായിരുന്നു. ആരാധികയോടൊപ്പമുള്ള രോഹിത്തിന്റെ ചിത്രം ബിസിസിഐ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടു.
ഇതോടെ ചിത്രം ഷെയര്‍ ചെയ്ത്, രോഹിത്തിന്റെ നടപടിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. ലോകകപ്പില്‍ നാല് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ ഇന്ത്യ സെമി ഉറപ്പിക്കുകയും ചെയ്തിരുന്നു.
She got hit by a @ImRo45 maximum and the opener was kind enough to check on her and give her a signed hat.#CWC19 pic.twitter.com/KqFqrpC7dS
— BCCI (@BCCI) 2 July 2019