ലീഡ്സ്: കരുത്തില്‍ ഒട്ടും പിന്നിലല്ലാത്ത വെനസ്വെലയെ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ആത്മവിശ്വാസത്തോടെയാണ് നേരിടാന്‍ ഒരുങ്ങുന്നതെന്ന് അര്‍ജന്റീന. ടൂര്‍ണമെന്റിലെ കഴിഞ്ഞവിജയം ടീമിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെന്നും മാനസികമായ ബലം വര്‍ധിപ്പിച്ചെന്നും അര്‍ജന്റീനന്‍ കോച്ച് ലയണല്‍ സ്കലോനി പറയുന്നു.
സെമിയില്‍ പ്രവേശിക്കാനായി അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടറില്‍ വെനസ്വെലയെ തകര്‍ത്തേ മതിയാകൂ. അര്‍ജന്റീനയുടെ മുഖ്യഎതിരാളികളായ ബ്രസീല്‍ പരാഗ്വയെ തോല്‍പ്പിച്ച് സെമി ബെര്‍ത്ത് ഉറപ്പിച്ചതോടെ മെസിക്കും കൂട്ടര്‍ക്കും ഇനി വെറുതെ ഇരിക്കാനാകില്ല.
മത്സരം കടുത്തതാകുമെങ്കിലും വിജയം അര്‍ജന്റീനയ്ക്ക് ഒപ്പമായിരിക്കുമെന്ന് സ്കലോനി പറയുന്നു. ഫുട്ബോള്‍ വളരുകയാണ്, എല്ലാ ടീമുകള്‍ക്കും അവരുടേതായ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊളംബിയയോട് 0-2 സ്കോറിന് പരാജയപ്പെടുകയും 1-1 മാര്‍ജിനില്‍ പരാഗ്വയോട് സമനില വഴങ്ങുകയും ചെയ്ത അര്‍ജന്റീന ഒടുവിലത്തെ മത്സരത്തില്‍ 2-0ന് തകര്‍ത്തിരുന്നു. ഇതാണ് ടീമിന് ഊര്‍ജ്ജം നല്‍കുന്നത്.
അതേസമയം, അര്‍ജന്റീനയ്ക്ക് വെനസ്വെലയുമായുള്ള മത്സരം അത്ര എളുപ്പമാകില്ല. ഇതുവരെ പരാജയം രുചിക്കാതെയാണ് വെനസ്വെല ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരിക്കുന്നത്. പെറുവിനോടും ബ്രസീലിനോടും ഗോള്‍ രഹിത സമനില വഴങ്ങിയ വെനസ്വെല, ബൊളീവിയയെ 3-1ന് തകര്‍ത്താണ് ടൂര്ണമെന്റിലേക്ക് തിരിച്ചുവരവ് നടത്തിയത്.
ജൂണ്‍ 29നാണ് അര്‍ജന്റീന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ നവെനസ്വെലയെ നേരിടുന്നത്. ഈ മത്സരത്തിലെ വിജയി സെമിയില്‍ ബ്രസീലിനോട് ഏറ്റുമുട്ടും.
Discussion about this post