മാഞ്ചസ്റ്റര്‍: യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയില്‍ ലോകകപ്പിന് ശേഷം ഉടന്‍ വിരമിക്കില്ല. ഗെയില്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും താന്‍ എപ്പോള്‍ വിരമിക്കുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ് ഗെയില്‍.
ലോകകപ്പിന് ശേഷം ആഗസ്റ്റ് – സെപ്തംബര്‍ മാസങ്ങളിലായി കരീബിയന്‍ ദ്വീപുകളില്‍ നടക്കുന്ന ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ കളിക്കുമെന്നാണ് ഇന്നലെ ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോള്‍ ഗെയ്ല് പറഞ്ഞത്.
അതേസമയം ട്വന്റി – 20കളില്‍ കളിക്കില്ലെന്ന് ഗെയില്‍ അറിയിച്ചിട്ടുണ്ട്. ഗെയ്ല് ഇന്ത്യയ്ക്കെതിരായ പരമ്പരയോടെ വിരമിക്കുമെന്ന് പിന്നീട് വെസ്റ്റ് ഇന്‍ഡീസ് ടീം മീഡിയ മാനേജര്‍ ഫിലിപ്പ് സ്പൂണര്‍ അറിയിച്ചു.
പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് നില്ക്കുന്ന വിന്റീസിനായി കാര്യമായൊന്നും ചെയ്യാന്‍ ഈ മുതിര്‍ന്ന താരത്തിനായിട്ടില്ല. 6 മത്സരങ്ങളില്‍ നിന്നും 194 റണ്‍സാണ് തന്റെ അവസാന ലോകകപ്പില്‍ ഗെയിലിന്റെ ഇതുവരെയുള്ള സമ്പാദ്യം.
Discussion about this post