ജോര്ജ്ടൗണ്: വനിതാ ട്വന്റി-ട്വന്റി ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ ശക്തമായ നിലയില്‍. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 194 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് കുതിക്കാന്‍ തുണച്ചത്. ഒരു ഘട്ടത്തില്‍ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട് പതറിയ ഇന്ത്യയെ ഹര്‍മന്‍പ്രീതിന്റെ ഇന്നിങ്സാണ് രക്ഷിച്ചത്.ഏഴ് ഫോറും എട്ട് സിക്സുമടങ്ങുന്നതാണ് ഹര്‍മന്റെ ഇന്നിങ്സ്.
ഹര്മന് 103 റണ്‍സും റോഡിഗ്രസ് 59 റണ്‍സുമെടുത്തു. 40 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 134 റണ്‍സ് കൂട്ടിചേചര്ത്താണ് മികച്ച സ്കോറിലെത്തിച്ചത്.
ജയത്തോടെ തുടക്കം ഗംഭീരമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മുന്‍ ഇന്ത്യന്‍താരം രമേഷ് പവാറിന്റെ ശിക്ഷണത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുന്നത്.
Discussion about this post