ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയുടെ അപ്രമാദിത്വ കുതിപ്പ് തുടരുന്നു. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് സെമി ലക്ഷ്യമാക്കി കുതിക്കുകയാണ് കംഗാരുപ്പട. റെക്കോര്‍ഡുകള്‍ പിറന്ന മത്സരത്തില്‍ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ ലോകകപ്പില്‍ ഒന്നിലധികം തവണ 150-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ബാറ്റ്സ്മാനെന്ന നാഴികകല്ല് പിന്നിട്ടു.
ഓസ്‌ട്രേലിയയുടെ 381 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ ബാറ്റുവീശിയ ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് നിശ്ചിത ഓവറില്‍ 333 റണ്‍സിന് അവസാനിക്കുകയായിരുന്നു. അതേസമയം, മത്സരത്തില്‍ ബംഗ്ലാദേശ് നേടിയ 333 റണ്‍സ് അവരുടെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോറാണ്. മത്സരത്തില്‍ ബംഗ്ലാ താരം മുഷ്ഫിക്കര്‍ റഹിം നേടിയ 102 റണ്‍സിന്റെ പ്രകടനം ഓസീസിന്റെ വാര്‍ണറുടെ കൂറ്റനടിക്ക് മുന്നില്‍ നിഷ്പ്രഭമാവുകയും ചെയ്തു. 48 റണ്‍സിനായിരുന്നു ഓസീസ് വിജയം.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 147 പന്തില്‍ 166 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. 2015 ലോകകപ്പില്‍ പെര്‍ത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ആയിരുന്നു വാര്‍ണര്‍ ഇതിന് മുമ്പ് 150-ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയത്. അന്ന് 164 പന്തില്‍ 178 റണ്‍സാണ് താരം നേടിയത്. ഇതോടെ ഏകദിന കരിയറില്‍ വാര്‍ണറുടെ അക്കൗണ്ടില്‍ 16 സെഞ്ച്വറികളായി.
വാര്‍ണറും വിരാട് കോഹ്‌ലിയും 110 ഇന്നിങ്സുകളില്‍ നിന്നാണ് 16 സെഞ്ച്വറി നേടിയത്. 94 ഇന്നിങ്സില്‍ നിന്ന് 16 സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല മാത്രമാണ് ഇരുവര്‍ക്കും മുന്നിലുള്ളത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വാര്‍ണര്‍ ഇരട്ട സെഞ്ച്വറി നേടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ 166 റണ്‍സിലെത്തി നില്‍ക്കെ ഓസീസ് ഇന്നിങ്സിന്റെ അഞ്ച് ഓവര്‍ ബാക്കിയുള്ളപ്പോള്‍ വാര്‍ണര്‍ ഔട്ടാവുകയായിരുന്നു. ക്രിസ് ഗെയ്ലും മാര്‍ട്ടിന്‍ ഗുപ്റ്റിലുമാണ് ഏകദിന ലോകകപ്പില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള ബാറ്റ്സ്മാന്‍മാര്‍. 2015-ലെ ലോകകപ്പിലായിരുന്നു ഇത്.
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട വാര്‍ണര്‍ തിരിച്ചുവരവില്‍ ലോകകപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
Discussion about this post