കൊച്ചി: ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത്. ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ യഥാര്‍ഥ ഫുട്ബോള്‍ ആരാധകരല്ല. യഥാര്‍ഥ ആരാധകര്‍ ടീമിന്റെ ജയത്തിലും തോല്‍വിയിലും ഒരുപോലെ പിന്തുണക്കുന്നവരാകും. ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് വിടുമെന്നും വിനീത് ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കൊച്ചിയില്‍ ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനുശേഷം വിനീതിനെ അസഭ്യം പറഞ്ഞും കൂവിവിളിച്ചുമാണ് ആരാധകര്‍ യാത്രയാക്കിയത്. ഈ സാഹചര്യത്തിലാണ് വിനീതിന്റെ പ്രതികരണം
ഞാനൊരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകന് ആണ്. അവര്‍ ഏറ്റവും മോശമായി കളിക്കുമ്പോള്‍ പോലും ഞാന്‍ ടീമിനെ പിന്തുണക്കും. പക്ഷേ ഇവിടുത്തെ ആരാധകര്‍ അധിക്ഷേപിക്കുന്നു, അസഭ്യം വിളിക്കുന്നു, എല്ലാത്തിനും എന്നെ കുറ്റപ്പെടുത്തുന്നു. ഗോള്‍ നേടുന്നതിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. അത് ഞാന്‍ സമ്മതിക്കുന്നു. അത് ഫുട്ബോളില്‍ സംഭവിക്കും. ആത്മാര്‍ഥരായ ആരാധകര്‍ കളിക്കാരുടെ സമ്മര്‍ദ്ദങ്ങള്‍ മനസ്സിലാക്കുന്നവരാണ്. ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കുന്ന ആരാധകര്‍ യഥാര്‍ഥ ആരാധകരല്ല എന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സില്‍ ഉണ്ടാകില്ലെന്നും വിനീത് പറയുന്നു.
കൊച്ചിയിലെ തുടര്‍ച്ചയായ മൂന്ന് സമനിലകള്‍ക്ക് പിന്നാലെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. തോല്‍വിക്ക് പിന്നാലെ സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ വിനീതിനെ കൂവിവിളിച്ചതും അസഭ്യം പറഞ്ഞതുമെല്ലാം വാര്‍ത്തയായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയിലും ഇതേ അധിക്ഷേപം തുടര്‍ന്നു.
Discussion about this post