ഓവല്‍: നിര്‍ണായകമായ മത്സരങ്ങള്‍ക്ക് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി ഓപ്പണര്‍ ശിഖര്‍ ധവാനേറ്റ പരിക്കിന് പിന്നാലെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഇംഗ്ലണ്ടിലേയ്ക്ക് തിരിച്ചു. ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാനാകാതിരുന്നതോടെ ഏറെ ചര്‍ച്ചയായിരുന്നു പന്തിന്റെ ടീമിലെ സ്ഥാനം. എന്നാല്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരുക്കേറ്റതിനെ പിന്നാലെ ബിസിസിഐ പന്തിനെ ഇംഗ്ലണ്ടിലേയ്ക്ക് അയച്ചക്കുകയായിരുന്നു. കരുതല്‍ താരമായാണ് പന്ത് ടീമിനൊപ്പം ചേരുക.
അതേസമയം, ശിഖര്‍ ധവാനെ ടീമില്‍ നിന്ന് ഒഴിവാക്കാത്തതിനാല്‍ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൈവിരലിന് പരുക്കേറ്റ ധവാന് മൂന്നാഴ്ച വിശ്രമം വേണമെന്നാണ് സൂചന. എങ്കിലും ടീമില്‍ തുടരാനാണ് ധവാന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
ധവാനെ ടീമില്‍ നിന്ന് ഒഴിവാക്കില്ലെന്ന് നേരത്തെ ബിസിസിഐ അറിയിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് കമ്മിന്‍സിന്റെ പന്തു കൊണ്ട് ശിഖര്‍ ധവാന് പരുക്കേറ്റത്. തുടര്‍ന്ന് സെഞ്ച്വറിയടിച്ച് പോരാട്ടവീര്യം കാഴ്ചവെയ്ക്കാനും ധവാന് സാധിച്ചിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സില്‍ ഫീല്‍ഡിങിന് താരം ഇറങ്ങിയിരുന്നില്ല. പകരം രവീന്ദ്ര ജഡേജയാണ് ഫീല്‍ഡ് ചെയ്തത്.
Discussion about this post