ഹാട്രിക് നേട്ടത്തില്‍ റൊണാള്‍ഡോ; പോര്‍ച്ചുഗല്‍ നേഷന്‍സ് ലീഗ് ഫൈനലില്‍

പോര്‍ട്ടോ: സ്വിറ്റ്‌സര്‍ലാന്‍ഡിനെ 3-1ന് തകര്‍ത്ത് പോര്‍ച്ചുഗല്‍ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍. ക്രിസ്റ്റിയാനോ റോണോള്‍ഡോയുടെ ഹാട്രിക്കാണ് പോര്‍ച്ചുഗലിന് തകര്‍പ്പന് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ 25, 88, 90 മിനിറ്റുകളിലായിരുന്നു മത്സരത്തിലെ ക്രിസ്റ്റിയാനോയുടെ ഗോളുകള്‍. 57ാം മിനിറ്റില്‍ റിക്കാര്‍ഡോ റോഡ്രിഗസ് പെനാല്‍റ്റിയിലൂടെ സ്വിറ്റ്‌സര്‍ലാന്‍ഡിനായി ഗോള്‍ മടക്കിയെങ്കിലും പോര്‍ച്ചുഗലിനായി വീണ്ടും രണ്ട് ഗോള്‍ സമ്മാനിച്ച് റോണാള്‍ഡോ സ്വിറ്റ്‌സലര്‍ലാന്‍ഡിനെ തകര്‍ക്കുകയായിരുന്നു.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നെതര്‍ലാന്‍ഡോ ഇംഗ്ലണ്ടോ ആയിരിക്കും പോര്‍ച്ചുഗലിന്റെ എതിരാളി. 25ാം മിനുട്ടില്‍ ഫ്രീ കിക്കിലൂടെയാണ് റോണോള്‍ഡോ ആദ്യ ഗോള്‍ നേടിയത്. 57ാം മിനിറ്റില്‍ വീഡിയോ റിവ്യൂവിലൂടെ നല്‍കിയ പെനാല്‍റ്റി ഗോളാക്കി സ്വിറ്റ്‌സര്‍ലാന്‍ഡ് സമനില പിടിച്ചു. പിന്നീട് ഗോളിനായി ഇരു ടീമുകളും കിണഞ്ഞുശ്രമിച്ചെങ്കിലും സ്‌കോര്‍ ബോര്‍ഡ് തുണച്ചത് പോര്‍ച്ചുഗലിനെയായിരുന്നു. കളിതീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ തുടരെ രണ്ട് ഗോളുകള്‍ നേടി റോണോള്‍ഡോ ആരാധകരുടേയും പോര്‍ച്ചുഗലിന്റേയും ഹീറോയായി.

Exit mobile version