ലണ്ടന്‍: ഇന്ത്യ ഐസിസി ലോകകപ്പിലെ ആദ്യ മത്സരത്തിന് ഒരുങ്ങുന്നതിനു മുമ്പ് ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം മൈക്കല്‍ ക്ലാര്‍ക്ക്. ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണെന്നാണ് ക്ലാര്‍ക്ക് അഭിനന്ദിച്ചിരിക്കുന്നത്. ‘ഫീല്‍ഡില്‍ ജഡേജയെക്കാള്‍ മികച്ചൊരാള്‍ ഉണ്ടെന്ന് തോന്നുന്നില്ല. ബൗണ്ടറി ലൈനില്‍ റണ്‍സ് സേവ് ചെയ്യുന്നതില്‍, ആയാസമായ ക്യാച്ചുകള്‍ എടുക്കുന്നതില്‍, വിക്കറ്റ് എറിഞ്ഞ് തെറിപ്പിക്കുന്നതില്‍ ജഡേജ മിടുക്കനാണ്.’ ക്ലാര്‍ക്ക് ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ.
ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായാണ് ജഡേജയെ അദ്ദേഹം വിലയിരുത്തിയത്. ജഡേജയുടെ വരവോടെ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് ശൈലി തന്നെ മാറി. മുമ്പ് ലോകത്തെ മോശം ഫീല്‍ഡിങ് താരങ്ങളെന്ന് ചീത്തപ്പേര് കേട്ട ഇന്ത്യന്‍ ടീമിന് ഇന്ന് ഫീല്‍ഡിങില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുന്നുണ്ട്. അതേസമയം, ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊരാളാണ് ഓള്‍റൗണ്ടറായ ജഡേജ.
Discussion about this post