കേപ്ടൗണ്‍: അടുത്ത ലോകകപ്പില്‍ മഹേന്ദ്രസിങ് ധോണി കളിക്കുമെങ്കില്‍ താനും കളിക്കാനുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എബി ഡിവില്ലേഴ്സ്. കഴിഞ്ഞദിവസം ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ ഗൗരവ് കപൂറിനോട് സംസാരിക്കവെയായിരുന്നു ഡിവില്ലിയേഴ്സിന്റെ വെളിപ്പെടുത്തല്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിവരമിച്ച ഡിവില്ലേഴ്സ് നിലവില്‍ ട്വന്റി-ട്വന്റി ലീഗുകളില്‍ സജീവമാണ്.ഇതിനിടെയാണ് 2023 ലോകകപ്പില്‍ കളിക്കുന്നതിനെക്കുറിച്ച് ഡിവില്ലിയേഴ്സ് മനസു തുറന്നത്.
എന്തുകൊണ്ടാണ് താന്‍ നേരത്തെ വിരമിച്ചതെന്ന കാര്യത്തിലും ഡിവില്ലേഴ്സ് ഈ ഷോയില്‍ വിശദീകരിച്ചു. ‘2019 ലോകകപ്പില്‍ കളിക്കാമായിരുന്നു, പക്ഷേ ഞാന്‍ അതിന് മുന്‍പ് വിരമിച്ചു. എന്റെ വിരമിക്കല്‍ തീരുമാനം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. നാട്ടില്‍ എനിക്കെതിരെ ഉയര്‍ന്നിരുന്ന വിമര്‍ശനങ്ങളാണ് വിരമിക്കലിന് പിന്നിലെ പ്രധാന കാരണം’ എന്നും ഡിവില്ലിയേഴ്സ് പറയുന്നു.