മുംബൈ: ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ അംപയര്‍മാരുടെ തീരുമാനത്തിനെതിരായി പ്രതിഷേധിച്ച മുംബൈ ഇന്ത്യന്‍സ് താരം കീരണ്‍ പൊള്ളാര്‍ഡിന് പിഴ ശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനമാണ് പൊള്ളാര്‍ഡിന് പിഴ ചുമത്തിയത്. വൈഡ് വിളിക്കാത്തതിന്റെ പേരില്‍ മുകളിലേക്ക് ബാറ്റെറിഞ്ഞും അംപയര്‍മാരോട് കയര്‍ത്തുമാണ് പൊള്ളാര്‍ഡ് ശിക്ഷ വാങ്ങിയത്. ലെവല്‍ 1 കുറ്റമാണ് പൊള്ളാര്‍ഡിന് മേല്‍ ചുമത്തിയിരിക്കുന്നത്. ഐപിഎല്‍ പൊരുമാറ്റചട്ടത്തിലെ 2.8 നിയമം പൊള്ളാര്‍ഡ് ലംഘിച്ചു എന്നാണ് കണ്ടെത്തല്‍.
ചെന്നൈ സൂപ്പര്‍ കിങ്സ് താരം ഡ്വെയ്ന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറിലായിരുന്നു സംഭവങ്ങള്‍. ബ്രാവോയുടെ മൂന്നാം പന്ത് വൈഡ് ലൈനിന് പുറത്തുകൂടെ പോയെങ്കിലും അംപയര്‍ വൈഡ് സിഗ്നല്‍ കാണിച്ചില്ല. ഇതോടെ ബാറ്റ് മുകളിലേക്കെറിഞ്ഞ് അതൃപ്തി രേഖപ്പെടുത്തിയ പൊള്ളാര്‍ഡ് തൊട്ടടുത്ത പന്തിനെ നേരിടാതേയും പ്രതിഷേധിച്ചു. ബൊളര്‍ ഓടിവന്നെങ്കിലും പന്ത് എറിയുന്നതിനു തൊട്ടുമുമ്പ് ക്രീസില്‍ നിന്ന് വൈഡ് ലൈനിലേക്ക് മാറിനില്‍ക്കുകയായിരുന്നു. അംപയര്‍ക്കെതിരായ ഈ പ്രതിഷേധം എന്നാല്‍ ഗ്രൗണ്ടിലെ രണ്ട് അംപയര്‍മാര്‍ക്കും അത്ര രസിച്ചില്ല. ഇരുവരും പൊള്ളാര്‍ഡിന് അടുത്തെത്തി വിയോജിപ്പ് അറിയിച്ചു. അനുനയത്തിന് ശ്രമിച്ചെങ്കിലും പൊള്ളാര്‍ഡ് അംപയര്‍മാരോട് അനുകൂലമായി പ്രതികരിച്ചില്ല.
അതേസമയം, ഐപിഎല്‍ 12-ാം സീസണിലെ മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം നേടിയതിന് തൊട്ടുപിന്നാലെയാണ് പൊള്ളാര്‍ഡിനെ പിഴശിക്ഷ തേടിയെത്തിയിരിക്കുന്നത്.
What's up with Pollard? https://t.co/24zUqXtgIH via @ipl
— Fahim Haider (@eagleray96) May 12, 2019
















Discussion about this post