ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കൂടുമാറി. ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലേക്കാണ് ധവാന്‍ മാറിയത്. എന്നാല്‍ ധവാന് പകരം വിജയ ശങ്കര്‍, ഷഹബാസ് നദിം, അഭിഷേക് ശര്‍മ എന്നിവരെ ഡെയര്‍ ഡെവിള്‍സ് സണ്‍റൈസേഴ്‌സിന് കൈമാറിയിട്ടുണ്ട്.
അതേസമയം പ്രതിഫലത്തിന്റെ കാര്യത്തില്‍ സണ്‍റൈസേഴ്‌സിന്റെ മാനേജ്‌മെന്റുമായി ധവാന്‍ സ്വരച്ചേര്‍ച്ചയില്‍ അല്ലെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2013 മുതല്‍ സണ്‍റൈസേഴ്‌സിന്റെ താരമായിരുന്ന ധവാന്‍ അവര്‍ക്കായി 91 ഇന്നിംഗ്‌സുകളില്‍ നിന്നായി 2768 റണ്‍സ് നേടിയിട്ടുണ്ട്. 2018ല്‍ വാര്‍ണറെയും ഭുവനേശ്വറിനെയും നിലനിറുത്തിയ സണ്‍റൈസേഴ്‌സ് 5.2കോടിരൂപയ്ക്ക് ആര്‍ടിഎം വീണ്ടും ധവാനെ ടീമിലെത്തിച്ചത്.
ഡല്‍ഹി സ്വദേശിയായ ധവാന്‍ 2008ലെ പ്രഥമ സണില്‍ ഡെയര്‍ഡെവിള്‍സിലൂടെയാണ് ഐപിഎല്‍ കരിയര്‍ തുടങ്ങുന്നത്. മുബൈ ഇന്ത്യന്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ് എന്നീ ഐപിഎല്‍ ടീമുകളിലും ധവാന്‍ അംഗമായിരുന്നു.
Discussion about this post