ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി യുവരാജും നെഹ്റയും നെഹ്റയുടെ മകന് ആരുശ് നെഹ്റയും നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് യുവരാജ്. ഇപ്പോള്‍ യുവരാജ് സിങ്ങും ആശിഷ് നെഹ്റയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലില്ല. നെഹ്റ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ യുവരാജിന് ടീമിലിടം ലഭിച്ചിട്ട് കാലം കുറച്ചായി.
ഇന്ത്യന്‍ താരങ്ങള്‍ വിന്‍ഡീസ് പരമ്പരയുടെ തിരക്കിലാണെങ്കില്‍ ഒഴിവുകാലം ആസ്വദിക്കുന്ന തിരക്കിലാണ് നെഹ്റയും യുവരാജും. യുവരാജ് സിങ്ങും ആശിഷ് നെഹ്റയും എത്രത്തോളം അടുത്ത സുഹൃത്തുക്കളാണെന്ന് യുവരാജ് പോസ്റ്റ് ചെയ്ത ആ വീഡിയോ കണ്ടാലറിയാം.
‘ബാക്ക്പ്പാക്ക് ഡാന്‍സ് ചലഞ്ചി’ന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ ഈ നൃത്തം. ആദ്യം ചുവടുവെയ്ക്കുന്നത് യുവരാജാണ്. ഇത് അനുകരിച്ച നെഹ്റയുടെ ചുവടുകള്‍ ശരിയാകുന്നില്ല. പിന്നീട് മകന് ആരുശാണ് നെഹ്റയെ ഡാന്‍സ് പഠിപ്പിക്കുന്നത്. പിന്നീട് മൂന്നുപേരും ഒരുമിച്ച് ചുവടുവെയ്ക്കുന്നു.
Discussion about this post