ആംസ്റ്റര്‍ഡാം: ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് അത്ഭുതങ്ങളുടേത് കൂടിയാണ്. ആദ്യപാദത്തിലെ അപ്രമാദിത്വം രണ്ടാം പാദത്തില്‍ തകര്‍ന്നടിയുന്നതാണ് ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ പോരാട്ടങ്ങളില്‍ രണ്ടിലും കണ്ടത്. രണ്ടാം സെമിഫൈനലിലും ഇത് ആവര്‍ത്തിച്ചു. കറുത്തകുതിരകളായ അയാക്‌സിനെ വീഴ്ത്തി ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. രണ്ടാം പാദസെമിയില്‍ 3-2നാണ് ടോട്ടനം അയാക്‌സിനെ തോല്‍പ്പിച്ചത്. എവേ ഗോളിന്റെ ബലത്തിലാണ് ടോട്ടനം ഫൈനലില്‍ കടന്നത്. ആദ്യപാദത്തില്‍ 1-0ന് അയാക്‌സ് വിജയിച്ചിരുന്നു.
ലൂകാസ് മോറയാണ് ടോട്ടനത്തിനായി ഹാട്രിക് പ്രകടനം കാഴ്ചവെച്ച് വിജയശില്‍പ്പിയായത്. മാത്യാസ് ഡിലിറ്റ് നേടിയ ഗോളിലൂടെ അയാക്‌സാണ് ആദ്യം മുന്നിലെത്തിയത്. ഹക്കിം സിയക്കിലൂടെ രണ്ടാം ഗോളും നേടിയതോടെ അയാക്‌സ് അനായാസം മുന്നേറുമെന്ന് കരുതി.
എന്നാല്‍ രണ്ടാം പകുതിയില്‍ ടോട്ടനം മിന്നുന്ന തിരിച്ചുവരവ് നടത്തി. 55ാം മിനിറ്റിലും 59ാം മിനിറ്റിലും മോറ ടോട്ടനത്തിനായി വല കുലുക്കി. കളി തീരാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ വീണ്ടും ഗോളടിച്ച് മോറ അയാക്‌സിനെ പുറത്തേക്ക് അടിച്ചോടിച്ചു. എവേ ഗോളിന്റെ ബലത്തിലാണ് ടോട്ടനം ഫൈനലില്‍ കടന്നത്.
കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ ബാഴ്‌സലോണയെ രണ്ടാം പാദസെമിയില്‍ 4-0ന് തകര്‍ത്ത് ലിവര്‍പൂള്‍ ഫൈനലില്‍ കടന്നിരുന്നു. ആദ്യപാദത്തില്‍ നൂകാംപില്‍ 3-0ന് തറപറ്റിയ ലിവര്‍പൂളിന്റെ തിരിച്ചുവരവ് അവിശ്വസനീയമായിരുന്നു. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ഫൈനല്‍ അരങ്ങേറും.
Discussion about this post