ഹൈദരാബാദ്: കിങ്സ് ഇലവന് പഞ്ചാബിനെ 45 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി സണ്‍റൈസേഴ്സ്. 213 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
തുടക്കത്തില്‍ സ്കോറിംഗ് വേഗതയാക്കുവാന്‍ കെഎല്‍ രാഹുലിനു കഴിയാതെ പോയപ്പോള്‍ ടീമിനു 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ മാത്രം തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കാനായുള്ളു. 56 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയ രാഹുലിനു തന്റെ ആദ്യ 40 റണ്‍സ് നേടുവാനായത് 100 റണ്‍സിനു അല്പം മുകളിലുള്ള സ്ട്രൈക്ക് റേറ്റിലായിരുന്നു. ഖലീല്‍ അഹമ്മദും റഷീദ് ഖാനുമാണ് സണ്‍റൈസേഴ്സ് ബൗളര്‍മാരില്‍ തിളങ്ങിയത്. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി സന്ദീപ് ശര്‍മ്മയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
10 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ നിക്കോളസ് പൂരന് ക്രീസില്‍ നിന്നപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ക്യാമ്പില്‍ പരാജയഭീതി നിറങ്ങുവെങ്കിലും താരം അധിക നേരം ക്രീസില്‍ നിലയുറപ്പിക്കുന്നതിനായി സാധിക്കാതെ പോയപ്പോള്‍ മത്സരത്തില്‍ ജയം ഉറപ്പിയ്ക്കുകയായിരുന്നു ആതിഥേയര്‍. ക്രിസ് ഗെയിലിനെ(4) തുടക്കത്തില്‍ തന്നെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ 60 റണ്‍സുമായി കെഎല്‍ രാഹുലും മയാംഗ് അഗര്‍വാലും ബാറ്റ് വീശിയെങ്കിലും രാഹുലിനു തന്റെ പതിവു ശൈലിയില്‍ ബാറ്റ് വീശാനാകാതെ പോയത് കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ കിംഗ്സ് ഇലവന് പഞ്ചാബിനു കാര്യങ്ങള്‍ അത്ര എളുപ്പമാക്കിയില്ല
റഷീദ് ഖാന് 27 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളിനെ പുറത്താക്കിയപ്പോള്‍ നിക്കോളസ് പൂരന് ക്രീസിലെത്തി മത്സരം മാറ്റി മറിയ്ക്കുമെന്ന പ്രതീതിയാണ് നല്‍കിയത്. 2 വീതം സിക്സും ഫോറുമായി താരം കളം നിറഞ്ഞുവെങ്കിലും ഖലീല്‍ അഹമ്മദിന്റെ ഓവറില്‍ മികച്ചൊരു ക്യാച്ചിലൂടെ ഭുവനേശ്വര്‍ കുമാര്‍ വിന്‍ഡീസ് താരത്തെ പവലിയനിലേക്ക് മടക്കി. ക്രിസ് ഗെയിലിന്റെ വിക്കറ്റും ഖലീല്‍ അഹമ്മദിനായിരുന്നു.
ഡേവിഡ് മില്ലര്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് റഷീദ് ഖാന് വിക്കറ്റ് നല്കിയപ്പോള് അടുത്ത പന്തില്‍ രവിചന്ദ്രന്‍ അശ്വിനെയും റഷീദ് തന്നെ പുറത്താക്കി. അടുത്ത ഓവറില്‍ നബിയെ രണ്ട് സിക്സറുകള്‍ക്ക് പറത്തി കെഎല്‍ രാഹുല്‍ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയും സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തുകയും ചെയ്തുവെങ്കിലും ലക്ഷ്യം 36 പന്തില്‍ 93 എന്നായിരുന്നു.
ഖലീല്‍ അഹമ്മദും റഷീദ് ഖാനും 3 വീതം വിക്കറ്റ് നേടിയപ്പോള്‍ തന്റെ നാലോവറില്‍ 21 റണ്‍സ് മാത്രമാണ് റഷീദ് ഖാന് വിട്ട് നല്‍കിയത്. സന്ദീപ് ശര്‍മ്മ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് നേടി.
Discussion about this post