ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ജയിക്കാന്‍ രാജസ്ഥാന് റോയല്‍സിന് വേണ്ടത് 161 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് ഹൈദരാബാദ് നേടിയത്.
36 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. വാര്‍ണര്‍ 32 പന്തില്‍ നിന്ന് 37 റണ്‍സെടുത്തു. വില്ല്യംസണിന് 13 ഉം വിജയ്ശങ്കറിന് എട്ടും ഷാക്കിബ് ഹസ്സന് ഒന്‍പതും റണ്‍സാണ് നേടാനായത്. റാഷിദ് ഖാന് പതിനേഴ് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വരുണ്‍ ആരോണ്‍ എറിഞ്ഞ അവസാന പന്ത് സിക്സര്‍ പറത്തിയാണ് റാഷിദ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ഭുവനേശ്വര്‍ കുമാര്‍ പുറത്തായ ഈ ഓവറിന്റെ അഞ്ചാം പന്തും അതിര്‍ത്തി കടത്തിയിരുന്നു ഖാന്.
ഹൈദരാബാദിന്റെ ഇന്നിങ്സ് മെരുക്കുന്നതില്‍ രാജസ്ഥാന് ബൗളര്‍മാര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. വരുണ്‍ ആരോണ്‍, ഒഷെയ്ന് തോമസ്, ശ്രേയസ് ഗോപാല്‍, ഉനദ്കട്ട് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ടോസ് നേടിയ രാജസ്ഥാന് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പത്ത് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പത്ത് പോയിന്റുമായി സണ്‍റൈസേഴ്സ് നാലാമതും രാജസ്ഥാന് പതിനൊന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ എട്ട് പോയിന്റുമായി ഏഴാമതുമാണ്.
Discussion about this post