മുംബൈയെ വരിഞ്ഞുകെട്ടി സാന്റനര്‍: ചെന്നൈയ്ക്ക് 156 റണ്‍സ് വിജയലക്ഷ്യം

ചെന്നൈ: ഐപിഎല്ലില്‍ കരുത്തരുടെ പോരാട്ടത്തില്‍ മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് 156 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കുകയായിരുന്നു. 67 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

48 പന്ത് നേരിട്ട രോഹിത് ആറു ഫോറും മൂന്നു സിക്‌സറും പുറത്തി. മുംബൈ നിരയില്‍ എവിന്‍ ലൂയിസ്(32), ഹര്‍ദ്ദിക് പാണ്ഡ്യ(പുറത്താകാതെ 23) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത മിച്ചല്‍ സാന്റനറാണ് ചെന്നൈയ്ക്കുവേണ്ടി ബൗളിംഗില്‍ തിളങ്ങിയത്.

എംഎസ് ധോണിയുടെ അഭാവത്തില്‍ സുരേഷ് റെയ്‌നയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്നത്. മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ജയം മുംബൈയ്ക്ക് ഒപ്പമായിരുന്നു. മുംബൈയും ചെന്നൈയും തമ്മില്‍ ഏറ്റുമുട്ടിയതില്‍ ഏഴില്‍ അഞ്ച് ജവണയും ജയം തുണച്ചത് മുംബൈ ഇന്ത്യന്‍സിനെയായിരുന്നു.

Exit mobile version