കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സി ഇന്ന് ചെന്നൈ സിറ്റിക്കെതിരെ വീണ്ടും കളത്തിലിറങ്ങുന്നു. കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ വൈകീട്ട് അഞ്ചിനാണ് കളി.
ഗോകുലം ഇത്തവണ സ്വന്തം തട്ടകത്തില്‍ അരങ്ങേറിയത് ആദ്യകളിയില്‍ കൊല്‍ക്കത്ത കരുത്തരായ മോഹന്‍ ബഗാനെ പിടിച്ചുകെട്ടിയാണ് (1-1). ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്നശേഷമായിരുന്നു ഗോകുലത്തിന്റെ സമനില.
നെരോക്ക എഫ്സിക്കെതിരേ നടന്ന രണ്ടാം മത്സരത്തിലും കേരള ടീമിന് സമനില വഴങ്ങേണ്ടിവന്നു (1-1). ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമായിരുന്നു മണിപ്പൂര്‍ ടീമിനെതിരേ സമനില. രണ്ടാം മത്സരത്തിലും തുറന്ന അവസരങ്ങള്‍ പാഴാക്കിയ മുന്നേറ്റനിരയാണ് ടീമിന് അര്‍ഹിച്ച വിജയം നിഷേധിച്ചത്.
ഇന്ന് ഗോകുലം കളിക്കലത്തില് ഇറങ്ങുന്നത് ചൈന്നൈ ടീമിനെതിരേ സ്വന്തം ആരാധകരുടെ മുന്നില്‍ വിജയം നേടി ലീഗില്‍ മുന്നേറ്റത്തിന് തുടക്കമിടാമെന്ന പ്രതീക്ഷയിലാണ്. രണ്ടു കളികളില്‍നിന്ന് രണ്ടു പോയന്റുള്ള ടീം പട്ടികയില്‍ ആറാം സ്ഥാനത്താണ്. നാലു പോയന്റുള്ള ചെന്നൈ ടീം ഈസ്റ്റ് ബംഗാളിന് പിന്നിലായി രണ്ടാം സ്ഥാനത്താണ്.
മികച്ച ഫോം ഗോകുലത്തിനെതിരേയും തുടരാനാവുമെന്നാണ് പ്രതീക്ഷയെന്ന് ചെന്നൈ സിറ്റിയുടെ സിംഗപ്പൂര്‍ പരിശീലകന് അക്ബര്‍ നവാസ് പറഞ്ഞു. ടീം സെറ്റായിവരികയാണെന്നും താരങ്ങള്‍ ഫോമിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഗോകുലം കോച്ച് ബിനോ ജോര്‍ജും പറഞ്ഞു.
Discussion about this post