കൊല്‍ക്കത്ത: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനു മുന്നില്‍ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സെഞ്ചുറി നഷ്ടത്തിന്റെ നിരാശയ്ക്കിടയിലും ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്ക് ഏറ്റവും ഉയര്‍ന്ന വ്യക്തി ഗത സ്കോര്‍ സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണെടുത്തത്. 10 ഓവറില്‍ 49/3 എന്ന നിലയിലേക്ക് തകര്‍ന്ന കൊല്‍ക്കത്തയെ കൈപിടിച്ചുയര്‍ത്തിയ കാര്‍ത്തിക് തന്റെ ഏറ്റവും ഉയര്‍ന്ന ഐപിഎല്‍ സ്കോര്‍ നേടി.
50 പന്തില്‍ നിന്ന് 97 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ കൊല്‍ക്കത്ത നിരയിലെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആയി കാര്‍ത്തിക് മാറി. ജയ്ദേവ് ഉനദ്കട് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി നേടിയാല്‍ സെഞ്ചുറി തികയ്ക്കാന്‍ കാര്‍ത്തിക്കിന് അവസരമുണ്ടായിരുന്നെങ്കിലും ഒരു റണ്‍ നേടാനെ കഴിഞ്ഞുള്ളൂ.
ഓപ്പണര്‍ ക്രിസ് ലിന്നിനെ ആദ്യ ഓവറില്‍ത്തന്നെ നഷ്ടമായ കൊല്‍ക്കത്തയ്ക്ക് ദിനേശ് കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. അവസാന അഞ്ച് ഓവറില്‍ മാത്രം 75 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചെടുത്തത്. രണ്ടു വിക്കറ്റും നഷ്ടമാക്കി. 15, 12, 14, 16, 18 എന്നിങ്ങനെയാണ് അവസാന അഞ്ച് ഓവറില്‍ കൊല്‍ക്കത്ത നേടിയ റണ്‍സ്. ഐപിഎല്‍ ആദ്യ പതിപ്പിലെ ആദ്യ മല്‍സരത്തില്‍ പുറത്താകാതെ 158 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലം കഴിഞ്ഞാല്‍ ഒരു കൊല്‍ക്കത്ത താരത്തിന്റെ ഉയര്‍ന്ന സ്കോര്‍ കൂടിയാണ് കാര്‍ത്തിക് നേടിയ 97 റണ്‍സ്.
ശുഭ്മാന്‍ ഗില്‍ (14 പന്തില്‍ 14), നിതീഷ് റാണ (26 പന്തില്‍ 21), സുനില്‍ നരെയ്ന് (എട്ടു പന്തില്‍ 11), ആന്ദ്രെ റസ്സല്‍ 14 പന്തില്‍ 14), കാര്‍ലോസ് ബ്രാത്വയ്റ്റ് (മൂന്നു പന്തില്‍ അഞ്ച്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. റിങ്കു സിങ് മൂന്നു പന്തില്‍ മൂന്നു റണ്‍സുമായി കാര്‍ത്തിക്കിനൊപ്പം പുറത്താകാതെ നിന്നു.
രാജസ്ഥാന് നിരയില്‍ നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത വരുണ്‍ ആരോണിന്റെ പ്രകടനം ശ്രദ്ധേയമായി. ജോഫ്ര ആര്‍ച്ചറിനു വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറില്‍ 28 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ. അതേസമയം, ജയ്ദേവ് ഉനദ്കട് നാല് ഓവറില്‍ 50 റണ്‍സ് വഴങ്ങി രാജസ്ഥാന് ബോളര്‍മാരിലെ ‘ധാരാളി’യായി. ഒഷെയ്ന് തോമസ് നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും ശ്രേയസ് ഗോപാല്‍ മൂന്ന് ഓവറില്‍ 31 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. റയാന് പരാഗ് ഒരു ഓവറില്‍ ഏഴ് റണ്‍സും വഴങ്ങി
Discussion about this post