മുംബൈ: ലോകകപ്പ് ക്രിക്കറ്റിന് അരങ്ങുണരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ക്രിക്കറ്റ് ആരാധകരെ നിരാശരാക്കി ജ്യോതിഷിയുടെ പ്രവചനം. താരങ്ങളുടെ ജനന തീയതി കണക്കാക്കി ഇന്ത്യയ്ക്ക് ക്രിക്കറ്റ് ലോകകപ്പില്‍ കപ്പ് നേടാന്‍ സാധ്യതയുണ്ടോ എന്ന് പ്രവചിക്കുകയായിരുന്നു ഗ്രീന്‍സ്റ്റോണ്‍ ലോബോ എന്ന ജ്യോതിഷ വിദഗ്ധന്‍. മുംബൈ നിവാസിയായ ഒരു ജ്യോതിഷി പറയുന്നത് ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ഇന്ത്യ നേടില്ലെന്നാണ്.
2011ലെയും 2015ലെയും ലോകകപ്പ് ആര് നേടുമെന്ന് കൃത്യമായി പ്രവചിച്ച ആളാണ് ലോബോ. അതിനാല്‍ ആരാധകരുടെ നെഞ്ചില്‍ തീ കോരിയുന്ന പ്രവചനമാണ് ഇതെന്ന് സംശയമില്ല. താരങ്ങള്‍ ജനിച്ചവര്‍ഷം കണക്ക് കൂട്ടിയാണ് ഇന്ത്യ ലോകകപ്പ് നേടില്ലെന്ന് ലോബോ പറയുന്നത്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ജനിച്ച വര്‍ഷം 1988 ആണ്. കോഹ്ലി 1986ലോ 87ലോ ജനിച്ചിരുന്നെങ്കില്‍ ലോകകപ്പ് നേടാനുള്ള സാധ്യത ഇന്ത്യക്കുണ്ടായിരുന്നു.
അതേസമയം, മഹേന്ദ്ര സിംഗ് ധോണി ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും ഇന്ത്യക്ക് സാധ്യതകള്‍ വര്‍ധിക്കുമായിരുന്നു. ഭാഗ്യ ജാതകമാണ് ധോണിയുടേത്. എന്നാല്‍, ഇപ്പോള്‍ ധോണിക്ക് കഷ്ടകാലമാണ്. അതുകൊണ്ട് വിപരീത ഫലമാണ് ഉണ്ടാക്കുക. ഒപ്പം, രവി ശാസ്ത്രിക്ക് പരിശീലകനായി ലോകകപ്പ് നേടാനുള്ള ഭാഗ്യമില്ലെന്നും ലോബോ പ്രവചിക്കുന്നു.
ഇത്രയൊക്കെ ദുരന്തങ്ങള്‍ ഇന്ത്യന്‍ ടീമിനെ കുറിച്ച് പ്രവചിച്ചിട്ടും ഒരേയൊരു നല്ലകാര്യം പറയാനും ലോബോ മറന്നില്ല. ലോകകപ്പില്‍ ഇത്തവണയും പാകിസ്താന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും കലാശപ്പോര് ഇന്ത്യയും പാകിസ്താനും തമ്മിലാകില്ലെന്നും ലോബോ പ്രവചിക്കുന്നു.
Discussion about this post