ന്യൂഡല്‍ഹി: ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിന്റെ മെന്റര്‍ സ്ഥാനം വീരേന്ദര്‍ സെവാഗ് ഒഴിഞ്ഞു. ‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. രണ്ട് സീസണുകളില്‍ കിംഗ്സ് ഇലവന്റെ കളിക്കാരനെന്ന നിലയിലും കഴിഞ്ഞ മൂന്ന് സീസണുകളില്‍ മെന്റര്‍ എന്ന നിലയിലും പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ട്. ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നു’. സെവാഗ് ട്വിറ്ററില്‍ കുറിച്ചു.
2016 മുതല്‍ 2018 വരെയുള്ള മൂന്ന് സീസണുകളില്‍ കിംഗ്സ് ഇലവന്റെ മെന്ററും പിന്നീട് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറുമായിരുന്നു സെവാഗ് 2014 മുതല്‍ 2016 വരെ കിംഗ്സ് ഇലവന്റെ താരമായിരുന്നു. കിംഗ്സിനായി 25 കളികളില്‍ 554 റണ്‍സും സെവാഗ് നേടി. അതേസമയം അടുത്ത സീസണില്‍ ആര്‍ക്കൊപ്പമാകുമെന്ന കാര്യം സെവാഗ് വ്യക്തമാക്കിയിട്ടില്ല.
അടുത്ത സീസണ് മുന്നോടിയായി സപ്പോര്‍ട്ട് സ്റ്റാഫിനെ അഴിച്ചു പണിയുന്നതിന്റെ ഭാഗമായി ന്യൂസിലന്‍ഡ് ദേശീയ ടീം പരിശീലകനായിരുന്ന മൈക് ഹെസനെ കിംഗ്സ് ഇലവന്റെ പ്രധാന പരീശീലകനായി നിയമിച്ചിരുന്നു. ബ്രാഡ് ഹോഡ്ജിന് പകരമായിരുന്നു ഹെസനെ ടീമിന്റെ പരിശീലകനാക്കിയത്.
Discussion about this post