മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ അന്റോയിന്‍ ഗ്രീസ്മാന് തനിക്കും ഭാര്യ എറിക്കയ്ക്കും ജനിക്കാനിരിക്കുന്നത് ഒരു ആണ്‍കുഞ്ഞാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
എന്നാല്‍ വെറുതെ ഒരു പോസ്റ്റിട്ട് ജനിക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞാണെന്ന് പറയുകയായിരുന്നില്ല ഗ്രീസ്മാന്. അതിനായി ഇക്കാര്യത്തിലും ഗ്രീസ്മാന് ഫുട്ബോളിനെ തന്നെ കൂട്ടുപിടിച്ചു. വീടിനു പുറത്ത് ഒരുക്കിയ ഒരു പ്രത്യേക സംവിധാനത്തിലൂടെയാണ് ഗ്രീസ്മാന് തങ്ങള്‍ക്ക് ആണ്‍കുട്ടി ജനിക്കാന്‍ പോകുന്നുവെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞത്.
ഗ്രീസ്മാന് ഇതിനായി വീടിനു പുറത്ത് ബലൂണുകള്‍ കൊണ്ട് നീല, പിങ്ക് എന്നീ നിറത്തില്‍ രണ്ടു ചോദ്യചിഹ്നങ്ങള്‍ ഉണ്ടാക്കി വെച്ചിരുന്നു. നീല നിറം ആണ്‍കുഞ്ഞിനേയും പിങ്ക് പെണ്‍കുഞ്ഞിനേയും സൂചിപ്പിക്കുന്നതായിരുന്നു. നടുക്ക് ഒരു പെട്ടിയും അതിന് തൊട്ടുമുകളില്‍ പന്തുകൊള്ളിക്കേണ്ട ലക്ഷ്യസ്ഥാനവും വെച്ചു. ഗ്രീസ്മാന് പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ പെട്ടിതുറന്ന് നീല ബലൂണുകള്‍ പുറത്തേക്ക് പറന്നു.സോഷ്യല്‍ മീഡിയയില്‍ ഗ്രീസ്മാന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Discussion about this post