ഒടുവില്‍ സ്വന്തം തട്ടകം തുണച്ചു; തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ഡല്‍ഹിക്ക് വിജയം; പഞ്ചാബിന്റെ തോല്‍വി അഞ്ചു വിക്കറ്റിന്

37 പന്തില്‍ 69 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

ന്യൂഡല്‍ഹി: ഐപിഎല്‍ 12ാം സീസണിലെ തുല്യശക്തികളായ കിങ്സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഡല്‍ഹിക്ക്. അഞ്ച് വിക്കറ്റിനാണ് ആതിഥേയരായ ഡല്‍ഹി, പഞ്ചാബിനെ തോല്‍പ്പിച്ചത്. ഡല്‍ഹിക്ക് സ്വന്തം തട്ടകമായ ഫിറോസ് ഷാ കോട്‌ല അത്ര ശുഭകരമായിരുന്നില്ലെങ്കിലും ഇന്നലെ വിജയം നേടി കൊടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ ഡല്‍ഹി രണ്ട് പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ശിഖര്‍ ധവാന്‍ (56), ശ്രേയാസ് അയ്യര്‍ (49 പന്തില്‍ പുറത്താവാതെ 58) എന്നിവരാണ് ഡല്‍ഹിയെ വിജയത്തിലെത്തിച്ചത്.

പൃഥ്വി ഷാ (13), ഋഷഭ് പന്ത് (6), കോളിന്‍ ഇന്‍ഗ്രാം (19), അക്സര്‍ പട്ടേല്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അയ്യര്‍ക്കൊപ്പം റുതര്‍ഫോര്‍ഡ് (2) പുറത്താവാതെ നിന്നു. പഞ്ചാബിന് വേണ്ടി ഹര്‍ഡസ് വില്‍ജോന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, കിങ്‌സ് ഇലവന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 37 പന്തില്‍ 69 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. സന്ദീപ് ചാമിച്ചാനെ ഡല്‍ഹി കാപിറ്റല്‍സിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Exit mobile version