ന്യൂഡല്‍ഹി: ഐപിഎല്‍ 12ാം സീസണില്‍ ഇന്ന് തുല്യശക്തികളുടെ പോരാട്ടം. രാത്രി എട്ടിന് ആരംഭിക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്ട്‌ലയിലാണ് മത്സരം.
പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാരാണെങ്കിലും 9 മത്സരങ്ങളില്‍ നിന്നായി ജയവും തോല്‍വിയും പോയിന്റും ഇരുകൂട്ടര്‍ക്കും തുല്ല്യമാണ്. അതുകൊണ്ടുതന്നെ ഡല്‍ഹി-പഞ്ചാബ് ഏറ്റുമുട്ടലില്‍ തീപ്പൊരി പാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പത്തു പോയിന്റുണ്ടെങ്കിലും റണ്‍നിരക്കാണ് പഞ്ചാബിനെ ഡല്‍ഹിക്ക് പിന്നിലായി നാലാം സ്ഥാനത്താക്കിയത്. ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, കാഗിസോ റബാഡ എന്നിവരിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ. എന്നാല്‍ ഹോം ഗ്രൗണ്ടിലെ പിച്ച് തുണയ്ക്കാത്തത് ഡല്‍ഹിയെ വിഷമിപ്പിക്കുന്നുണ്ട്.
ക്രിസ് ഗെയ്ല്‍ , കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ എന്നിവര്‍ തന്നെയാണ് പഞ്ചാബിന്റെ കരുത്ത്.കളി വരുതിയിലാക്കാന്‍ ശേഷിയുള്ള ബോളിംഗ് നിരയും പഞ്ചാബിന് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്.
Discussion about this post