കൊല്‍ക്കത്ത: ഐപിഎല്ലില്‍ ജയത്തേക്കാള്‍ കൂടുതല്‍ പരാജയങ്ങളുമായി പോയിന്റ് പട്ടികയില്‍ താഴെയാണെങ്കിലും ബാംഗ്ലൂര്‍ നായകന് വിരാട് കോഹ്ലിയെ ഈ വിഷമതകളൊന്നും അലട്ടുന്നില്ലെന്ന് തന്നെയാണ് സൂചന. താരത്തിന്റെ ക്രീസിലെ കുസൃതികള്‍ ഇതിന് സാക്ഷ്യം പറയും. കഴിഞ്ഞ കളിയില്‍ കോഹ്ലി കാണിച്ച രസകരമായ ആക്ഷനുകള്‍ ഐപിഎല്‍ വേദിയെ ചിരിമയമാക്കി. ഈ ഐപിഎല്‍ സീസണ് ആരംഭിച്ചപ്പോള്‍ തന്നെ വിവാദത്തിന് തിരികൊളുത്തിയ മങ്കാദിങ് ആണ് ഇത്തവണ കോമഡിയായി അവതരിപ്പിക്കപ്പെട്ടത്.
അന്ന് പഞ്ചാബ് നായകന് അശ്വിന് രാജസ്ഥാന്റെ ബട്ലറെ മങ്കാദിങിലൂടെ പുറത്താക്കിയത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നാലെ അശ്വിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തുകയും ചെയ്തു. പിന്നീട് പല താരങ്ങളും മങ്കാദിങ് വാണിങ് നല്‍കിയെങ്കിലും വിക്കറ്റെടുക്കാതെ ക്രിക്കറ്റിന്റെ സ്പിരിറ്റിനെ നശിപ്പിക്കാതെ നോക്കി.
ഇതിനിടെയാണ് ഇന്നലെ നടന്ന കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ നായകന് കോഹ്ലിയും കൊല്‍ക്കത്തയുടെ താരം നരേയ്നും ചേര്‍ന്ന് ഗൗരവ നിമിഷങ്ങളെ കോമഡിയാക്കിയത്. ബാംഗ്ലൂര്‍ ഇന്നിങ്സിന്റെ 18ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ അവസാന പന്ത് എറിയാന്‍ സുനില്‍ നരെയ്ന് തയ്യറെടുക്കുമ്പോള്‍ നോണ്‍ സ്ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന വിരാട് കോഹ്ലി ക്രീസ് വിട്ടിരുന്നു.
ഇതോടെ ആക്ഷന്‍ പൂര്‍ത്തിയാക്കിയ നരെയ്ന് പന്തെറിയാതെ മടങ്ങി. ക്രീസില്‍ ബാറ്റുകുത്തി തന്നെയാണ് നില്ക്കുന്നതെങ്കിലും ഒന്നു കൂടെ ആഞ്ഞ് കുത്തി ബാറ്റ് ക്രീസില്‍ നീട്ടി വരച്ച് വെച്ച് കുനിഞ്ഞിരിക്കുകയായിരുന്നു ഇതു കണ്ട നരെയ്നും അംപയര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞുമില്ല. കളി കാണുന്ന ക്രിക്കറ്റ് ആരാധകരുടെ കാര്യം പിന്നെ പറയാനുണ്ടോ? ഏതായാലും ഇതിന്റെ വീഡിയോ വൈറലായി ഓടുകയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍.
Haha..Mankading me? NO, says Virat Kohli.
Perfect troll against #Ashwin for #mankading..
VK 👏👏 #Viratkohli #Kohli#KKRvRCB #VIVOIPL #IPL2019 pic.twitter.com/h0Y1xXwc9x— Jebin Mathew (@Im_JEBIN) April 20, 2019
Discussion about this post