മുംബൈ: ട്വന്റി-ട്വന്റി ടീമില്‍ നിന്ന് ധോണിയെ മാറ്റിനിര്‍ത്തിയ നടപടി അതിശയിപ്പിക്കുന്നതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ് മറ്റുള്ളവരെ ചോദ്യംചെയ്യാന്‍ താനില്ലെന്നും, എന്നാല്‍ ധോണിയെ ഒഴിവാക്കുമ്പോള്‍ സെലക്ടര്‍മാരുടെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് മനസിലാകുന്നില്ലെന്നും സച്ചിന് പറഞ്ഞു.
രാജ്യത്തിന്റെ താല്‍പ്പര്യത്തിന് മുന്‍നിര്‍ത്തിയായിരിക്കും സെലക്ടര്‍മാര്‍ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ല. ഡ്രെസിംഗ് റൂമിലും ക്യാപ്റ്റനും കോച്ചിനും സെലക്ടര്മാര്ക്കുമിടയിലും ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞ് ആരെയും സ്വാധീനിക്കാന്‍ ഞാന്‍ ഒരുക്കമല്ല.’
അവരെന്ത് തീരുമാനമെടുത്താലും ടീമിന്റെ ഗുണത്തിനായിരിക്കുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാകുക ബാറ്റിംഗായിരിക്കുമെന്നും സച്ചിന് അഭിപ്രായപ്പെട്ടു.