‘എല്ലാവരും മനുഷ്യരാണ്’; ക്യാപ്റ്റന്‍ കൂള്‍ പദവിക്ക് ചീത്തപ്പേരുണ്ടാക്കിയെങ്കിലും ധോണിയെ കൈവിടാതെ ഗാംഗുലി

ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ ധോണിയുടെ നടപടി ക്രിക്കറ്റ് ലോകത്തിന്റെ ഒന്നടങ്കം വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

കൊല്‍ക്കത്ത: നോബോള്‍ വിവാദത്തില്‍ അമ്പയര്‍മാരോട് കയര്‍ത്ത് കളത്തിലേക്ക് ഇറങ്ങി വന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിക്ക് പിന്തുണയുമായി മുന്‍നായകന്‍ സൗരവ് ഗാംഗുലി. എല്ലാവരും മനുഷ്യരാണ്. തന്റെ രംഗത്ത് എങ്ങനെയാണ് നിലകൊള്ളുന്നത് എന്നത് മാത്രമാണ് നോക്കാനുള്ളത്. എന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ നോബോളെന്ന് ആദ്യം വിധിച്ച ബോളില്‍ അമ്പയര്‍ പിന്നീട് തീരുമാനം മാറ്റി ഔട്ട് വിധിച്ചിരുന്നു. ഇതാണ് ചെന്നൈ നായകന്‍ ധോണിയെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ ധോണിയുടെ നടപടി ക്രിക്കറ്റ് ലോകത്തിന്റെ ഒന്നടങ്കം വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍ മെന്റര്‍ കൂടിയായ സൗരവ് ഗാംഗുലി ധോണിയെ പിന്തുണച്ചത് എല്ലാവരിലും അത്ഭുതമുളവാക്കിയിരിക്കുകയാണ്.

Exit mobile version