ഐപിഎല്‍ ഹോം മത്സരങ്ങള്‍ മൊഹാലിയില്‍ നിന്ന് മാറ്റണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് കിങ്സ് ഇലവന് പഞ്ചാബ്. പന്ത്രണ്ടാം സീസണില്‍ മൊഹാലിയില്‍ കളിച്ച മൂന്ന് ഹോം മത്സരങ്ങളും വിജയിച്ച് നില്ക്കുന്ന സാഹചര്യത്തിലാണ് പഞ്ചാബ് ഇത്തരത്തിലൊരു ആവശ്യവുമായി ബിസിസിഐയെ സമീപിച്ചിരിക്കുന്നത്.
ഫിക്സ്ചറുകള്‍ അനുസരിച്ച് ഏപ്രില്‍ 13,16 മെയ് 3,5 തീയതികളില്‍ യഥാക്രമം ബാംഗ്ലൂര്‍, രാജസ്ഥാന്, കൊല്‍ക്കത്ത, ചെന്നൈ എന്നിവര്‍ക്കെതിരെയാണ് മൊഹാലിയില്‍ ഇനിയുള്ള പഞ്ചാബിന്റെ ഹോം മത്സരങ്ങള്‍. ഇത് മറ്റൊരു വേദിയില്‍ നടത്തണമെന്നാണ് പഞ്ചാബ് മാനേജ്മെന്റിന്റെ ആവശ്യം.
അവസാന രണ്ട് ഹോം മത്സരങ്ങള്‍ ലക്നൗവില്‍ നടത്തണമെന്നതും പഞ്ചാബ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഈ സമയങ്ങളില്‍ ലോക്സഭാ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ പഞ്ചാബിന്റെ ആവശ്യം അംഗീകരിക്കുന്നതിന് സാധ്യത കുറവാണ്.
Discussion about this post