കല്ലംഗ്: ഇന്ത്യക്ക് പ്രതീക്ഷയും നിരാശയുമായി സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍. വനിതാ സിംഗിള്‍സില്‍ നാലാം സീഡ് പിവി സിന്ധു സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ ആറാം സീഡ് സൈന നേവാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി.
മൂന്നു ഗെയിം നീണ്ടുനിന്ന പോരാട്ടത്തിലാണ് ചൈനീസ് താരം സായ് യാന്‍യാനെ സിന്ധു കീഴടക്കിയത്. ഈ മത്സരം 59 മിനിറ്റ് നീണ്ടുനിന്നു. സ്കോര്‍: 21-13, 17-21, 21-14 എന്നിങ്ങനെയാണ്.
സൈനയുടെ തോല്‍വി രണ്ടാം സീഡ് ജപ്പാന്റെ നവോമി ഒകുഹാരയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു. ഇന്ത്യന്‍ താരം 36 മിനിറ്റില്‍ തോല്‍വി സമ്മതിച്ചു. സ്കോര്‍: 21-8, 21-13 എന്നിങ്ങനെയാണ്. മിക്സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഡി-പ്രണവ് ചോപ്ര സഖ്യം ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. സ്കോര്‍: 21-14, 21-16 എന്നിങ്ങനെയാണ്.
Discussion about this post