ന്യൂഡല്‍ഹി: ഐപിഎല്ലില്‍ പട്ടികയില്‍ താഴെ നില്ക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ മുന്‍നിരയിലെത്തിക്കാന്‍ പുതിയ തന്ത്രവുമായി ടീം മാനേജ്മെന്റ്. ഇന്ത്യന്‍ താരം മനോജ് തിവാരിയെ ഐപിഎല്ലിലേക്ക് തിരികെയെത്തിച്ച് ടീമിന് നേട്ടമുണ്ടാക്കാനാണ് പദ്ധതി. തിവാരി ഡല്‍ഹിക്കായി കളിക്കുമെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഡല്‍ഹി ടീം, കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ട്രയല്‍സില്‍ മനോജ് തിവാരി പങ്കെടുത്തിരുന്നു. തിവാരിയടക്കം 6 താരങ്ങളെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ട്രയല്‍സിന് ക്ഷണിച്ചത്. ഇതില്‍ നിന്ന് ഒരു ഓള് റൗണ്ടറുമായും, ഒരു ബാറ്റ്സ്മാനുമായും ടീം കരാറിലെത്തിയേക്കും. സീസണില്‍ ആറ് മത്സരത്തില്‍ നിന്നും മൂന്ന് വീതം ജയങ്ങളും തോല്‍വികളുമായി ഡല്‍ഹി ആറാം സ്ഥാനത്താണ്.
ഗാംഗുലിയുടെ പിന്‍ഗാമിയായി ഒരു കാലത്ത് തിവാരിയെ ക്രിക്കറ്റ് ലോകം വിലയിരുത്തിയിരുന്നെങ്കിലും പിന്നീട് പശ്ചിമ ബംഗാളില്‍ നിന്നുള്ള ഈ താരത്തിന് വേണ്ടവിധത്തില്‍ ശോഭിക്കാനായിരുന്നില്ല. തിവാരി കഴിഞ്ഞ സീസണില്‍ കിങ്സ് ഇലവന് പഞ്ചാബിന്റെ താരമായിരുന്നു. എന്നാല്‍ ഈ സീസണില്‍ 50 ലക്ഷം രൂപ അടിസ്ഥാനവിലയിട്ട താരത്തിനെ ആരും പരിഗണിച്ചില്ല.
എന്നാല്‍ ഐപിഎല്‍ പകുതിയിലെത്തി നില്‍ക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് തിവാരിയെ നോട്ടമിടുകയായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററായ ഗാംഗുലി തിവാരിയെ ഡല്‍ഹിയിലെത്തിക്കാന്‍ മുന്‍കൈ എടുക്കുകയായിരുന്നെന്നും സൂചനയുണ്ട്. ഇന്ത്യയ്ക്കായി 12 ഏകദിനവും മൂന്ന് ട്വന്റി-ട്വന്റിയും കളിച്ചിട്ടുളള തിവാരി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പതിനാലായിരത്തിലേറെ റണ്‍സ് സ്വന്തമാക്കിയ താരമാണ്.
Discussion about this post