ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ ക്രിക്കറ്റ് മൈതാനത്തെ ഓള്‍റൗണ്ടറാണ്. സംഗീതവും നൃത്തവുമൊക്കെയായി അടിച്ചുപൊളിക്കുന്ന ബ്രാവോയേയും ആരാധകര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മികച്ച ഹെയര്‍ സ്റ്റൈലിസ്റ്റു കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രാവോ.
ഡ്വെയ്ന്‍ ബ്രാവോ ചെന്നൈ സൂപ്പര്‍ കിംഗ്സ് സഹതാരം മോനു സിംങ്ങിന് പുതിയ ലുക്ക് നല്‍കിയിരിക്കുകയാണ്. ഹെയര്‍സ്റ്റൈലിസ്റ്റായി മാറിയ ചാമ്പ്യന്‍ ബ്രാവോ മോനു സിംങ്ങിന്റെ ലുക്ക് തന്നെ അങ്ങ് മാറ്റി.
എന്നാല്‍ ഐപിഎല്ലില്‍ 12ാം എഡിഷനില്‍ ബ്രാവോയെ പരുക്ക് വേട്ടയാടുകയാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പരുക്കേറ്റ താരത്തിന് രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
When Champion gave Monu Singh a new #Thala! #5000Increment #Kashmonu #WhistlePodu #Yellove 🦁💛 @DJBravo47 pic.twitter.com/FYw0iTKVlm
— Chennai Super Kings (@ChennaiIPL) April 8, 2019
Discussion about this post