ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം.നിലവില്‍ ആറാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സ് പട്ടികയില്‍ ഒന്നാമതുള്ള സണ്‍ റൈസേഴ്‌സ് ഇന്ന് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ഐപിഎല്ലിലെ ബാറ്റ്‌സ്മാന്‍മാരുടെ തീപ്പൊരി പ്രകടനത്തിന് വേദിയായ സ്റ്റേഡിയത്തില്‍ കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിച്ചാണ് ഇരു ടീമുകളുടേയും ആരാധകര്‍ എത്തുക. ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് സണ്‍ റൈസേഴ്‌സ്. ഡേവിഡ് വര്‍ണറുടെയും ജോണി ബെയ്ര്‍സ്റ്റോയുടേയും കരുത്തിലേറി കുതിക്കുകയാണ് ഹൈദരാബാദ്.
തുടര്‍ച്ചയായ മൂന്ന് ഐപിഎല്‍ മത്സരങ്ങള്‍ ജയിച്ച് ഹൈദരാബാദ് പട്ടികയില്‍ ഒന്നാമതാണ്. രണ്ടു വീതം തോല്‍വിയും വിജയവുമുള്ള മുംബൈ ആറാം സ്ഥാനത്താണ്.
ഐപിഎല്ലിലെ മുമ്പത്തെ പോരാട്ട ചരിത്രമെടുത്തല്‍ 12 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍, ഏഴു തവണയും ജയം സ്വന്തമാക്കിയത് സണ്‍ റൈസേഴ്‌സ് ഹൈദരാബാദാണ്. അഞ്ചു തവണ മുംബൈയും. ഇന്ന് വൈകിട്ട് 8 മണിക്കാണ് മത്സരം ആരംഭിക്കുക.
Discussion about this post